വിട പറഞ്ഞത് മലബാറി​െൻറ മുഖ്യ ഹിന്ദുസ്ഥാനി സംഗീതജ്ഞൻ

തിരൂർ: ഉസ്താദ് യൂനുസ് ഭായിയുടെ വിയോഗത്തോടെ നഷ്ടമായത് മലബാറി​െൻറ മുഖ്യ ഹിന്ദുസ്ഥാനി സംഗീതജ്ഞനെ. ഇന്ന് സംഗീത രംഗത്ത് സജീവമായ പല പ്രഫഷനൽ കലാകാരന്മാരെയും അര നൂറ്റാണ്ടുകാലത്തെ സംഗീതസപര്യക്കിടയിൽ യൂനുസ് ഭായി സംഭാവന ചെയ്തതാണ്. നാട്ടിലെ പ്രമുഖ ഉസ്താദുമാരുടെ ശിക്ഷണത്തിനു ശേഷം ചെന്നൈ, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ പ്രഗത്ഭ ഗുരുക്കന്മാരുടെ ശിക്ഷണം കൂടിയായതോടെയാണ് ഭൂരിഭാഗം സംഗീതോപകരണങ്ങളും അനായാസം കൈകാര്യം ചെയ്യാൻ യൂനുസ്ഭായിക്കായത്. എം.എസ്. ബാബുരാജ്, ഗായകൻ ജയചന്ദ്രൻ തുടങ്ങിയ പ്രഗത്ഭർക്കൊപ്പം പ്രവർത്തിക്കുന്നതിന് അവസരം ലഭിച്ച യൂനുസ് ഭായിയുടെ സംഗീത ക്ലാസുകൾ കുട്ടികൾക്കും മുതിർന്നവർക്കും വേറിട്ട അനുഭവമായിരുന്നു. മരണവാർത്തയറിഞ്ഞ് സംസ്ഥാനത്തി​െൻറ നാനാഭാഗങ്ങളിൽനിന്ന് ശിഷ്യരും ജനപ്രതിനിധികളും സാംസ്കാരിക പ്രവർത്തകരുമടക്കം നൂറുകണക്കിനാളുകളാണ് പൂഴിക്കുന്നിലെ വസതിയിൽ ആദരാഞ്ജലി അർപ്പിക്കാനും ബി.പി. അങ്ങാടി ജുമാമസ്ജിദ് ഖബറിസ്ഥാനിൽ നടന്ന സംസ്കാര ചടങ്ങിലും എത്തിയത്. തുടർന്നുനടന്ന സർവകക്ഷി അനുശോചന യോഗത്തിൽ സേൽറ്റി തിരൂർ അധ്യക്ഷത വഹിച്ചു. ഗായകൻ ഫിറോസ് ബാബു, അശോകൻ വയ്യാട്ട്, ഈശ്വർ തിരൂർ, പി.പി. അബ്ദുറഹ്മാൻ, ഹമീദ് ഹാജി കൈനിക്കര, മുജീബ് താനാളൂർ, ബഷീർ പുത്തൻവീട്ടിൽ, യൂസഫ് താനൂർ, അസ്മ കൂട്ടായി, സുരേഷ് മാഷ്, മനോജ് ചമ്രവട്ടം, പി.ആർ. സുന്ദരൻ, നരൻ ചെമ്പൈ, നൗഷാദ് ഷാ, ടി.എ. ചന്തു, സുരേഷ് തൃക്കണ്ടിയൂർ എന്നിവർ സംസാരിച്ചു. അനന്താവൂർ സാംസ്കാരിക കൂട്ടായ്മയുടെ അനുശോചന യോഗം ടി.കെ. അലവിക്കുട്ടി ഉദ്ഘാടനം ചെയ്തു. കെ.എ. ഹമീദ് അധ്യക്ഷത വഹിച്ചു. കെ.ടി. മുഹമ്മദ് സംസാരിച്ചു. പടം...tirl2 യൂനുസ് ഭായിയുടെ സംഗീത ക്ലാസ് (ഫയൽ ചിത്രം)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.