ഗസൽ ചക്രവർത്തിക്ക് കുരുന്നുകളുടെ പുഷ്പാഞ്​ജലി

കരുവാരകുണ്ട്: ആസ്വാദക ഹൃദയങ്ങളിൽ ഗസലി​െൻറ തേൻമഴ പെയ്യിച്ച ഉമ്പായിക്ക് കുരുന്നുകളുടെ പുഷ്പാഞ്ജലി. തരിശ് ജി.എൽ.പി സ്കൂൾ വിദ്യാർഥികളാണ് ഉമ്പായി അനുസ്മരണം, ഗാനാലാപനം, ചിത്രപ്രദർശനം, പാട്ടുപരിചയം എന്നിവ നടത്തിയത്. ജൂനിയർ റെഡ്ക്രോസ് യൂനിറ്റും ടാലൻറ് ലാബ് ക്ലബും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. പ്രധാനാധ്യാപിക കെ. അനിത, എൻ.എസ്. ഗായത്രി, എം. മാനസ, പി. മുഹമ്മദ് ഹനാൻ, നിവേദിത, എ.ആർ. ആദിത്യരാജ്, കെ.ടി. ഷഹന ഷെറിൻ എന്നിവർ നേതൃത്വം നൽകി. Photo...karuvarakundu tgarish glp umbayi തരിശ് ജി.എൽ.പി സ്കൂൾ വിദ്യാർഥികൾ നടത്തിയ ഉമ്പായി അനുസ്മരണം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.