ധനസഹായം നൽകി

വണ്ടൂർ: വ്യാപാരി വ്യവസായി സമിതി ഏരിയ കമ്മിറ്റിക്ക് കീഴിെല ദയ ചാരിറ്റബിൾ ട്രസ്റ്റ്, വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മുഹമ്മദ് നിജാസിന് 20,000 രൂപ . ജനകീയ കമ്മിറ്റി രക്ഷാധികാരി പി. ബാലകൃഷ്ണൻ ഏറ്റുവാങ്ങി. ചടങ്ങിൽ ദയ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളായ വി.കെ. അശോകൻ, എം. സുൽഫിക്കർ, നാലകത്ത് ഹുസൈൻ, അഷ്റഫ് പാറപ്പുറവൻ, കെ. റിയാസ്, ടി. അബ്ബാസ് എന്നിവർ പങ്കെടുത്തു. 'ശമ്പള-പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കണം' വണ്ടൂർ: ശമ്പള-പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കണമെന്ന് സർവിസ് പെൻഷനേഴ്സ് യൂനിയൻ ബ്ലോക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു. മഴക്കെടുതിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയാവാനും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനും കൺവെൻഷൻ തീരുമാനിച്ചു. ജില്ല പ്രസിഡൻറ് കെ.പി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് എം.സി. ചാക്കോ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ന്യൂ മാത്ത്സ് സംസ്ഥാന മത്സരവിജയി സി.ടി. രഞ്ജിത്ത്, എസ്.എസ്.എൽ.സി-പ്ലസ് ടു ഉന്നത വിജയികൾ, സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ചെറുകഥ മത്സരവിജയി കെ.ആർ. വിശ്വനാഥൻ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. ജില്ല സെക്രട്ടറി സി.ജി. താരാനാഥ്, ഇബ്രാഹിം മൂർക്കനാട്, പി. ദാമോദരൻ, മമ്മു പട്ടണത്ത്, കെ. അലി അക്ബർ എന്നിവർ സംസാരിച്ചു. ഇ. ഉണ്ണികൃഷ്ണൻ സ്വാഗതവും കെ. കുമാരൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.