റോഡിലെ കുഴി: നിയന്ത്രണം വിട്ട കാർ മതിൽ തകർത്തു

കരുവാരകുണ്ട്: സംസ്ഥാന പാതയിലെ കുഴിയിൽ വീണ് നിയന്ത്രണം വിട്ട കാർ മരത്തിലും മതിലിലും ഇടിച്ചു. മതിൽ പൂർണമായും തകർന്നു. നിലമ്പൂർ-പെരുമ്പിലാവ് പാതയിൽ കണ്ണത്ത് വ്യാഴാഴ്ച രാവിലെയാണ് അപകടം. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ടി.സി. ജോസഫി​െൻറ വീടി​െൻറ മതിലാണ് തകർന്നത്. ചോക്കാട് സ്വദേശിയുടെ കാറാണ് അപകടത്തിൽപെട്ടത്. മഴവെള്ളം കെട്ടിനിന്നിരുന്നതിനാൽ ഈ ഭാഗത്ത് റോഡിൽ നിറയെ കുഴികളാണ്. ഇവ ഇരുചക്ര വാഹനങ്ങളെ സ്ഥിരമായി അപകടത്തിൽ പെടുത്താറുണ്ട്. Photo....അപകടത്തിൽ പെട്ട കാർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.