പാണ്ടിക്കാട്: കരുവാരകുണ്ട്-മഞ്ചേരി പാതയിൽ റോഡരികുകളിലെ വൻ മരങ്ങൾ അപകട ഭീഷണിയുയർത്തുന്നു. വെള്ളുവങ്ങാട് താഴങ്ങാടി, തമ്പാനങ്ങാടി തങ്ങൾപടി, മേലങ്ങാടി എന്നിവിടങ്ങളിലെ മരങ്ങളാണ് സമീപത്തെ വീടുകൾക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നത്. മരങ്ങൾ മുറിച്ചുമാറ്റാൻ അധികൃതർക്ക് നിരവധി തവണ പരാതി നൽകിയെങ്കിലും നടപടിയില്ല. നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാജീവ്ഗാന്ധി സ്റ്റഡി സർക്കിൾ പാണ്ടിക്കാട് മണ്ഡലം കമ്മിറ്റി പൊതുമരാമത്ത് അധികാരികൾക്ക് നിവേദനം നൽകി. മണ്ഡലം പ്രസിഡൻറ് സി.പി. ജുനൈദ്, സെക്രട്ടറി അഫ്സൽ വെള്ളുവങ്ങാട്, പി.കെ. ഷാജഹാൻ, വി.പി. സബാഹ്, കെ. ഉസ്മാൻ, ഷാഫി പുന്നക്കാടൻ എന്നിവർ സംസാരിച്ചു. ഫോട്ടൊ - പാണ്ടിക്കാട് തമ്പാനങ്ങാടിയിൽ അപകട ഭീഷണി ഉയർത്തുന്ന മരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.