മഞ്ചേരി: സംസ്ഥാനത്തെ ആശ വളൻറിയർമാർക്ക് ആരോഗ്യമേഖലയിൽ കൂടുതൽ ചുമതലകൾ നൽകി. രണ്ടായിരം രൂപയായിരുന്ന ഒാണറേറിയം നാലായിരം രൂപയാക്കിയും ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഉത്തരവിറക്കി. പബ്ലിക് ഹെൽത്ത് നഴ്സുമാരുടെയും ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരുടെയും ജോലിയാണ് ഇവർക്ക് പുതുതായി നൽകിയത്. പ്രവർത്തനം പ്രൈമറി ഹെൽത്ത് സെൻററിലെയും സബ്സെൻററുകളിലെയും അധികൃതർ നിരീക്ഷിക്കും. ആശ വളൻറിയർ പ്രതിനിധീകരിക്കുന്ന വാർഡിെൻറ പ്രതിമാസ ആരോഗ്യറിപ്പോർട്ട് തയാറാക്കണം. എല്ലാ മാസവും വാർഡ് ആരോഗ്യ അവലോകന യോഗം വിളിക്കണം. വാർഡ് അംഗത്തിെൻറയും വാർഡ് സാനിറ്ററി കമ്മിറ്റി കൺവീനറുടെയും സാന്നിധ്യം വേണം. പഞ്ചായത്തുതല അവലോകന യോഗത്തിലും റിപ്പോർട്ട് വെച്ച് നിർദേശങ്ങൾക്കനുസരിച്ച് അവ വാർഡിൽ നടപ്പാക്കണം. ആർദ്രം പദ്ധതിയുടെ ഭാഗമായ പ്രവർത്തനത്തിൽ മാസത്തിൽ രണ്ട് ദിവസമെങ്കിലും പങ്കെടുക്കുക, പഞ്ചായത്തിലെ പ്രതിരോധ കുത്തിവെപ്പ് പരിപാടിയിലോ എ.എൻ.സി സ്ക്രീനിങ് ക്യാമ്പിലോ മാസത്തിൽ ഒരുദിവസം പങ്കെടുക്കുക എന്നിവയും പുതിയ ചുമതലയാണ്. വാർഡ് സാനിറ്ററി ഫണ്ടുപയോഗിച്ച് സ്വന്തം വാർഡിെൻറ വിവിധ ഭാഗങ്ങളിൽ മാസത്തിൽ ഒരുതവണ ആരോഗ്യക്ലാസ് സംഘടിപ്പിക്കണം. എട്ടു നിർദേശങ്ങളും നടപ്പാക്കിയാലേ മുഴുവൻ ഒാണറേറിയവും നൽകൂ. പ്രവർത്തനങ്ങളിൽ പോരായ്മ വന്നാൽ പ്രതിമാസം 500 രൂപ കുറവുവരും. ആവശ്യമായ അവധി മെഡിക്കൽ ഒാഫിസർ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.