കാളികാവ്: മാളിയേക്കലിലെ വൃക്ക രോഗിയായ ഫാസിലിെൻറ ചികിത്സക്കായി റെയിന്‍ ഫുട്‌ബാള്‍ ടൂര്‍ണ്ണമെൻറ് ആരംഭിച്ചു. ഇരു വൃക്കകളും തകരാറിലായ ഫാസിലിെൻറ ചികിത്സ സഹായത്തിനാണ് പ്രവാസികള്‍ക്കൊപ്പം കളിക്കളവും സജ്ജമായത്. ഒരു മാസത്തിലേറെ നീണ്ടുനില്‍ക്കുന്ന മത്സരമാണ് മാളിയേക്കല്‍ ജി.യു.പി സ്‌കൂള്‍ മൈതാനിയില്‍ ആരംഭിച്ചത്. 32 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. കാണികള്‍ നല്‍കുന്ന സംഭാവനകള്‍ ഫാസിലിെൻറ ചികിത്സക്കായി വിനിയോഗിക്കും. ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികളായ കരുവാടന്‍ അബ്ദുല്‍ ഹമീദ്, മാട്ടായി അബ്ദുറഹ്മാന്‍, മൂക്കുമ്മല്‍ അബ്ദുല്‍ അസീസ്, കപ്പക്കുന്നന്‍ സുലൈമാന്‍, കരുവാടന്‍ അബ്ദുല്‍ ഗഫൂര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ടൂര്‍ണമെൻറ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന മത്സരത്തില്‍ ആമപ്പൊയില്‍ ന്യൂ വോയിസും ഫൻറാസ്റ്റിക് പൂച്ചപ്പൊയിലും തമ്മിൽ നടന്ന മത്സരം സമനിലയില്‍ അവസാനിച്ചു. പ്രവാസിയായിരുന്ന ഫാസില്‍ അവധിക്ക് നാട്ടില്‍ വന്നതാണ്. പിന്നീടാണ് വൃക്കകൾ തകരാറിലായതറിയുന്നത്. യുവാവിെൻറ ചികിത്സക്കായി 40 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സഹായം ലഭിക്കുന്നതിനായി കാളികാവ് ഫെഡറല്‍ ബാങ്ക് ശാഖയില്‍ 15920100165903 എന്ന നമ്പറില്‍ അക്കൗണ്ട് തുടങ്ങി. ഐ.എഫ്.സി കോഡ്-FDRL 0001592. ഫോൺ: 9447335347 കെ. അബ്ദുൽ ഹമീദ് (കൺവീനർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.