സുഹൃത്തി​െൻറ വേർപാട്​ ഫേസ്ബുക്കിൽ കുറിച്ച് മണിക്കൂറുകൾക്കകം മരണ൦

പട്ടാമ്പി: 'എം.എസ്. കുമാർ അന്തരിച്ചു' -തിങ്കളാഴ്ച വൈകീട്ട് 6.43ന് മരുതൂർ മേലേപ്പുറത്ത് രാധാകൃഷ്ണൻ മാസ്റ്റർ ഫേസ്ബുക്കിൽ കുറിച്ചു. നിമിഷങ്ങൾക്കകം 75 ലൈക്കുകളും 24 കമൻറുകളും ഒരു ഷെയറുമായി ആദരാഞ്ജലികളെത്തി. പക്ഷേ, അതിൽ പോസ്റ്റിട്ടയാൾക്ക് കൂടിയുള്ള ആദരാഞ്ജലികളുണ്ടായിരുന്നു എന്നത് ഏറെ സങ്കടകരമായി. കാരണം രാത്രി 9.30ന് രാധാകൃഷ്ണൻ മാസ്റ്ററും വിട പറഞ്ഞു. തുടർന്ന് ഇരുവർക്കും പ്രണാമമർപ്പിച്ച് ദുഃഖം പങ്കിടേണ്ടി വന്നതി​െൻറ വേദനയിലാണ് സുഹൃത്തുക്കൾ. ബാലസാഹിത്യകാരൻ എം.എസ്. കുമാറും രാധാകൃഷ്ണൻ മാസ്റ്ററും സുഹൃത്തുക്കളും അധ്യാപകരുമായിരുന്നു. ഡി.വൈ.എഫ്.ഐയുടെ ആദ്യരൂപമായ കെ.എസ്.വൈ.എഫി​െൻറ നേതാക്കളായിരുന്നു ഇരുവരുവെന്ന് പാലക്കാട് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. നാരായണദാസ് ഓർക്കുന്നു. ഒരു സമയത്ത് എം.എസ്. കുമാർ താലൂക്ക് സെക്രട്ടറിയും രാധാകൃഷ്ണൻ മാസ്റ്റർ ജില്ല പ്രസിഡൻറുമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.