അനുവദിച്ച സീറ്റുകൾ ഉപയോഗിക്കുന്നില്ല; പുതിയ വിദേശ സർവിസുകൾക്ക്​ തിരിച്ചടി

കൊണ്ടോട്ടി: ഗൾഫ് രാജ്യങ്ങളും ഇന്ത്യയുമായുള്ള ഉഭയകക്ഷി കരാർ പ്രകാരം അനുവദിച്ച സീറ്റുകൾ ഇന്ത്യൻ വിമാനക്കമ്പനികൾ ഉപയോഗിക്കുന്നില്ല. വിദേശ വിമാനക്കമ്പനികൾ മുഴുവൻ സീറ്റും പ്രയോജനപ്പെടുത്തി കരാർ പുതുക്കണമെന്ന ആവശ്യം ഉന്നയിക്കുേമ്പാഴാണ് ഇന്ത്യൻ കമ്പനികളുടെ സീറ്റുകൾ ബാക്കിയാകുന്നത്. യാത്രക്കാരുണ്ടായിട്ടും ലഭ്യമായ സീറ്റുകൾ ഉപയോഗപ്പെടുത്തി ഇന്ത്യൻ കമ്പനികൾ പുതിയ സർവിസ് ആരംഭിക്കാത്തതാണ് കാരണം. ഇതോടെ ഗൾഫ് നാടുകളിലെ വിമാനക്കമ്പനികൾക്ക് ഇന്ത്യയിലേക്കും പ്രത്യേകിച്ച് കേരളത്തിലേക്കുമുൾപ്പെെട പുതിയ സർവിസുകൾ ആരംഭിക്കാൻ സാധിക്കുന്നില്ല. വിദേശ സർവിസുകൾ ആരംഭിക്കാൻ സാധിക്കാത്തത് പുതുതായി തുടങ്ങുന്ന കണ്ണൂർ വിമാനത്താവളത്തിനും തിരിച്ചടിയാകും. കരാർ പ്രകാരം അനുവദിച്ചതി​െൻറ 80 ശതമാനം സീറ്റെങ്കിലും അതാത് രാജ്യത്തെ വിമാനക്കമ്പനികൾ ഉപയോഗിച്ചാൽ മാത്രമേ കരാർ പുതുക്കാൻ സാധിക്കുകയുള്ളൂവെന്ന് കുെവെത്ത് എയർവേസി​െൻറ കുവൈത്ത് റീജനൽ മാനേജറായിരുന്ന ഹസ്സൻ തിക്കോടി പറഞ്ഞു. നിലവിൽ ഇന്ത്യൻ കമ്പനികൾ അനുവദിച്ചതിനെക്കാളും കുറഞ്ഞ സീറ്റുകൾ മാത്രമാണ് ഉപയോഗിക്കുന്നത്. ഇതാണ് എമിറേറ്റ്സിന് കരിപ്പൂരിലേക്ക് സർവിസ് ആരംഭിക്കുന്നതിന് പോലും തിരിച്ചടിയായിരിക്കുന്നത്. എമിറേറ്റ്സ്, ഖത്തർ എയർവേസ്, ഒമാൻ എയർ എന്നിവക്കൊന്നും പുതിയ സർവിസുകൾ ആരംഭിക്കുന്നതിനുള്ള സീറ്റുകൾ ലഭ്യമല്ല. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി കരാർപ്രകാരം ആഴ്ചയിൽ 20,000 സീറ്റുകളാണ് ഇരുരാജ്യങ്ങളിെലയും വിമാനക്കമ്പനികൾക്ക് അനുവദിച്ചിരിക്കുന്നത്. ഇതിൽ 19,670 സീറ്റുകളും സൗദി എയർലൈൻസാണ് ഉപയോഗിക്കുന്നത്. ബാക്കി 330 സീറ്റുകൾ ഹൈദരാബാദ്-ജിദ്ദ റൂട്ടിൽ നാസ് എയർലൈൻസാണ് ഉപയോഗിക്കുന്നത്. എന്നാൽ, ഇന്ത്യൻ വിമാനക്കമ്പനികൾ 15,000ത്തിൽ താഴെ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. സീറ്റുകൾ ലഭ്യമല്ലാത്തതിനാൽ തിരുവനന്തപുരം സർവിസ് റദ്ദാക്കി കോഴിക്കോേട്ടക്ക് ആരംഭിക്കാനാണ് സൗദിയയുടെ തീരുമാനം. യു.എ.ഇയിലേക്കും സമാനമായ സാഹചര്യമാണുള്ളത്. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള കരാർപ്രകാരം ഇരുരാജ്യങ്ങൾക്കുമായി 1,34,241 സീറ്റുകളാണ് ആഴ്ചയിൽ അനുവദിച്ചത്. ദുബൈ 65,200, അബൂദബി 50,000, ഷാർജ 17,841, റാസൽഖൈമ 1,400 എന്നിങ്ങനെയാണ് അനുവദിച്ച സീറ്റുകളുടെ എണ്ണം. ഇതിൽ യു.എ.ഇ കമ്പനികൾ 1,20,539 സീറ്റുകൾ ഉപേയാഗിക്കുേമ്പാൾ ഇന്ത്യൻ കമ്പനികൾ 97,892 മാത്രമാണ് പ്രയോജനപ്പെടുത്തുന്നത്. ഒാപ്പൺ സ്കൈ പോളിസിയിൽ മാറ്റം വരുത്തുകയോ ഉഭയകക്ഷി കരാർ പുതുക്കുകയോ ചെയ്താൽ മാത്രമേ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.