ആവശ്യത്തിന് ഡോക്ടര്‍മാരില്ല; കാളികാവ് സി.എച്ച്.സിയില്‍ രോഗികള്‍ ദുരിതത്തില്‍

കാളികാവ്: മേഖലയിലെ ജനങ്ങളുടെ പ്രധാന ആശ്രയമായ സി.എച്ച്.സിയില്‍ ഡോക്ടര്‍മാരുടെ കുറവ് കാരണം രോഗികള്‍ ദുരിതത്തില്‍. ഒരു എന്‍.ആര്‍.എച്ച്.എം ഡോക്ടര്‍ ഉൾപ്പെടെ കാളികാവ് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ അഞ്ച് ഡോക്ടര്‍മാരാണുള്ളത്. ഒരാള്‍ മെറ്റേണിറ്റി ലീവിലും മറ്റൊരാള്‍ പാലിയേറ്റിവുമായി ബന്ധപ്പെട്ട പരിശീലനത്തിലും പോയി. ഇതിന് പുറമെ എന്‍.ആര്‍.എച്ച്.എം വഴി നിയമിതയായ ഡോക്ടര്‍ക്ക് ചൊവ്വാഴ്ച തുവ്വൂരിലാണ് ഡ്യൂട്ടി. ഒരാള്‍ അവധിയും എടുത്തതോടെയാണ് ചൊവ്വാഴ്ച്ച ആശുപത്രിയില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടത്. എന്‍.ആര്‍.എച്ച്.എം മുഖേന നിയമിതയായ ഡോക്ടർ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമാണ് കാളികാവ് ആശുപത്രിയിലുള്ളത്. മൂന്ന് ദിവസം തുവ്വൂര്‍ പി.എച്ച്.സിയിലാണ് ഡ്യൂട്ടി. ഇതോടെ ചൊവ്വ, ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ ഡോക്ടര്‍മാരുടെ എണ്ണത്തില്‍ ഒരാള്‍ കുറവുണ്ടാകും. മഴക്കാല രോഗങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെപ്പേരാണ് ഈ സര്‍ക്കാര്‍ ആശുപത്രിയെ ആശ്രയിക്കുന്നത്. ആശുപത്രിയിലേക്ക് ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കുന്നതിന് സര്‍ക്കാര്‍ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.