വണ്ടൂർ: ശാന്തിനഗർ പെരുമുണ്ടശ്ശേരി കോളനിയിൽ പൂശാരി അറുമുഖെൻറ വീട് കനത്ത മഴയിൽ തകർന്നു. ചൊവ്വാഴ്ച പുലർച്ചയാണ് സംഭവം. ചുമർ പൂർണമായും തകർന്ന് വീടിെൻറ പുറത്തേക്ക് മറിഞ്ഞതിനാൽ ദുരന്തമൊഴിവായി. മറുഭാഗത്തെ ചുമരും വേർതിരിഞ്ഞ് നിലംപൊത്താറായിട്ടുണ്ട്. മൺകട്ടകൾ ഉപയോഗിച്ച് നിർമിച്ച വീടിന് അമ്പത് വർഷത്തോളം പഴക്കമുണ്ട്. പ്രായമായ അറുമുഖനും ഭാര്യയും മകളുമാണ് ഇവിടെ താമസം. വീട് നിലംപൊത്താറായതിനെ തുടർന്ന് പഞ്ചായത്തിലും ഭവന പദ്ധതികളിലും അപേക്ഷ നൽകിയിരുന്നെങ്കിലും പട്ടികയിൽ ഇടംപിടിച്ചില്ല. യാതൊരു വരുമാന മാർഗവുമില്ലാത്ത ഇവർ വീട് തകർന്നതോടെ ദുരിതത്തിലായിരിക്കുകയാണ്. പഞ്ചായത്ത് ഇടപെട് എത്രയും പെട്ടെന്ന് ഇവർക്കൊരു വീട് നിർമിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.