പുലാമന്തോൾ: മഴ കനത്തതോടെ വളപുരം-അമ്പലപ്പടി റോഡ് തോടായി. വളപുരം-ഒറവക്കോട് ഭാഗത്താണ് കഴിഞ്ഞ ദിവസം മുതൽ തുടങ്ങിയ മഴയിൽ റോഡ് തോടായത്. വളപുരത്തുനിന്ന് കൊളത്തൂർ ഭാഗത്തേക്കുള്ള പ്രധാന ഗതാഗത മാർഗം കൂടിയായ ഇതിലൂടെയുള്ള വാഹന-കാൽനടയും ദുരിതത്തിലാണ്. വർഷങ്ങൾക്ക് മുമ്പ് തകർന്ന് ഗതാഗതം ദുസ്സഹമായിരുന്ന റോഡ് മാസങ്ങൾക്ക് മുമ്പാണ് ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് അറ്റകുറ്റപ്പണി നടത്തിയത്. റോഡിെൻറ താഴ്ന്ന ഭാഗങ്ങൾ ഉയർത്തുകയോ മുകൾ ഭാഗത്തുനിന്ന് ഒഴുകിയെത്തുന്ന വെള്ളം ഒഴിഞ്ഞു പോവുന്നതിനുള്ള സൗകര്യം ഒരുക്കുകയോ ചെയ്യാത്തതാണ് മഴ ശക്തമായതോടെ റോഡ് തോടാവാൻ കാരണം. പുലാമന്തോൾ ഗ്രാമപഞ്ചായത്തിലെ മിക്ക റോഡുകളും വെള്ളം കെട്ടിനിന്ന് തകരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.