കലാലയ ജീവിത ഓർമകൾ പങ്കിടാൻ 24 വർഷത്തിന് ശേഷം അവർ ഒത്തുകൂടി

കുന്നക്കാവ്: നീണ്ട 24 വർഷത്തെ ഇടവേളക്ക് ശേഷം പൂര്‍വകാല സുഹൃത്തുക്കളെ നേരില്‍ കാണാനും സൗഹൃദം പുതുക്കാനും അവർ വീണ്ടും ഒത്തുകൂടി. കുന്നക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 1993-94 എസ്.എസ്.എൽ.സി ബാച്ചാണ് 'ഓർമത്തണൽ' എന്ന പേരിൽ ഏലംകുളം സന ഓഡിറ്റോറിയത്തിൽ കുടുംബസംഗമവും അധ്യാപകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചത്. അന്നത്തെ പ്രധാനാധ്യാപകൻ എ. മുഹമ്മദ് കുട്ടി ഉദ്ഘാടനം നിർവഹിച്ചു. എ.പി. സമീറ അധ്യക്ഷത വഹിച്ചു. സി. സുകുമാരൻ, സി. ഉണ്ണീൻകുട്ടി, ഡോ. ജലാൽ, എൻ. അജിത് സ്‌പിൻഗർ, ഫൈസൽ ചെറുകര, പി.കെ. അൻവർ, വി. അനീസ, സഹ്രത് തുടങ്ങിയവർ സംസാരിച്ചു. അധ്യാപകരായ മധുസൂദനൻ, പി. രാജഗോപാലൻ, വി.പി. വാസുദേവൻ, എ. ശിവരാമൻ, പി. സക്കീർ, കെ. സ്രാജുട്ടി, രവീന്ദ്രൻ, സുജാത, ഗിരിജ ടീച്ചർ എന്നിവർക്ക് മെമേൻറാ നൽകി ആദരിച്ചു. പൂർവ വിദ്യാർഥികളും കുടുംബാംഗങ്ങളും അധ്യാപകരും അടക്കം 450 പേർ സംഗമത്തിൽ പങ്കെടുത്തു. സന്തോഷ് മല്ലിശ്ശേരി കളത്തിൽ സ്വാഗതവും ടി. ഖമറുദ്ദീൻ നന്ദിയും പറഞ്ഞു. പൂർവ വിദ്യാർഥികളുടെയും മക്കളുടെയും കലാപരിപാടികളും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.