തച്ചനാട്ടുകര: ഭാഷ പഠനകേന്ദ്രം സംസ്ഥാനതലത്തില്‍ ഏര്‍പ്പെടുത്തിയ കെ.പി. രാമന്‍നായര്‍ സ്മാരക മാതൃഭാഷ പുരസ്‌കാരം കുണ്ടൂര്‍ക്കുന്ന് വി.പി.എ.യു.പി സ്കൂള്‍ അധ്യാപകനും സാഹിത്യകാരനുമായ ശിവപ്രസാദ് പാലോടിന്. സംസ്ഥാനത്തെ മികച്ച ഭാഷ അധ്യാപകനായി ചെങ്ങന്നൂര്‍ ബോധിനി സാംസ്‌കാരികനിലയം ഭാഷ പഠനകേന്ദ്രമാണ് പുരസ്കാരം ഏര്‍പ്പെടുത്തിയത്. പതിനായിരം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. മികച്ച ചെറുകഥക്കുള്ള വിദ്യാരംഗം കലാസാഹിത്യവേദിയുടെ സംസ്ഥാന അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് ഫോട്ടോ ശിവപ്രസാദ് പാലോട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.