റെയിൽവേ ഗേറ്റ് കൂടുതൽ സമയം അടച്ചിടുന്നു; യാത്രക്കാർ ദുരിതത്തിൽ

പുതുനഗരം: കരിപ്പോടിൽ റെയിൽവേ ഗേറ്റ് കൂടുതൽ സമയം അടച്ചിടുന്നത് യാത്രക്കാരെ ദുരിതത്തിലാക്കി. ഇലക്ട്രോണിക് സിഗ്നൽ സിസ്റ്റം നടപ്പിലാക്കാത്തതാണ് ഗേറ്റ് കൂടുതൽ സമയം അടച്ചിടാൻ കാരണം. ഇതുമൂലം ട്രെയിൻ കടക്കുന്നതിന് 20 മിനിട്ട് മുമ്പ് അടച്ചിടേണ്ട അവസ്ഥയാണ്. ട്രെയിൻ കടന്നുപോയാലും ഉടൻ തുറക്കാൻ സാധിക്കാറില്ല. നിലവിൽ നോൺ ഇൻറർലോക്ക് സിസ്റ്റം ഉപയോഗിച്ചാണ് കരിപ്പോടിലെ 37 നമ്പർ ഗേറ്റ് സിഗ്്നൽ പ്രവർത്തിക്കുന്നത്. മാന്വൽ സിസ്റ്റത്തിൽ പ്രവർത്തിക്കുന്നതിനാൽ സ്വകാര്യ ബസ് സർവിസുകൾ നടക്കുന്ന റൂട്ടിൽ 20 മിനിറ്റിലധികം വരെ ഗേറ്റ് അടച്ചിടുന്നത് മിക്ക സമയങ്ങളിലും നാട്ടുകാരുടെ ബഹളത്തിന് കാരണമായിട്ടുണ്ട്. പുതിയ സിസ്റ്റം വന്നാൽ ട്രെയിൻ വരുന്ന സമയത്ത് ഗേറ്റ് അടച്ച്, ശേഷം അടച്ച താക്കോൽ ഉപയോഗിച്ച് ഇലക്ട്രോണിക് ഇൻറർലോക്ക് സംവിധാനത്തിൽ അമർത്തിയാൽ പച്ച ലൈറ്റ് തെളിയും. ഇതിന് ശേഷം ട്രെയിൻ കടന്നുപോകും. എന്നാൽ, മാന്വൽ ഗേറ്റായതിനാൽ വിവരങ്ങൾ കൈമാറുന്നതിലെ കാലതാമസമാണ് ഗേറ്റ് കൂടുതൽ സമയത്തേക്ക് അടച്ചിടാൻ കാരണമാവുന്നത്. മീറ്റർഗേജിൽ ട്രെയിനുകൾ സർവിസ് നടത്തുന്ന സമയങ്ങളിൽ കരിപ്പോട്ടിൽ ഓട്ടോമാറ്റിക് സിഗ്്നൽ ഗേറ്റ് ആയിരുന്നു. എന്നാൽ, ബ്രോഡ്ഗേജ് ആയതോടെ പുതിയ സിസ്റ്റത്തിലേക്ക് മാറ്റാത്തതിനാൽ കൂടുതൽ സമയം അടച്ചിടേണ്ട അവസ്ഥയുണ്ടായതായി അധികൃതർ പറയുന്നു. വിവിധ ഗേറ്റുകൾ ഓട്ടോമാറ്റിക് സിഗ്്നൽ ഗേറ്റുകളാക്കി മാറ്റിവരികയാണെന്ന് അധികൃതർ പറഞ്ഞു. ട്രെയിൻ തടയൽ സമരം നടത്തും. സ്വീകരണം നൽകി പുതുപ്പരിയാരം: ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ബാലസംഘം വേനൽതുമ്പി കലാജാഥക്ക് നൽകിയ സ്വീകരണ യോഗവും മുരളി ഗാർഡനിലെ ബാലകലോത്സവവും ബൈജു ദേവ് ഉദ്ഘാടനം ചെയ്തു. ആർ. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. റിട്ട. ഡി.ഡി.ഇ.ഒ ത്യാഗരാജൻ, പ്രധാനാധ്യാപിക ഷീല, വാർഡ് അംഗം മണികണ്ഠൻ, കെ. ജാഫർ, പി.എം. ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. അദാലത്ത് സമാപിച്ചു പാലക്കാട്: പി.എം.എ.വൈ പദ്ധതിയുടെ ഭാഗമായി ഏപിൽ 19 മുതൽ നടന്നുവന്ന ഗുണഭോക്തൃ അദാലത്ത് സമാപിച്ചു. കെ.എൽ.യു അപേക്ഷിക്കുന്നതിന് ആവശ്യമായ മാർഗനിർദേശങ്ങളും അപേക്ഷാഫോമുകളും യോഗത്തിൽ വിതരണം ചെയ്തു. നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ അദാലത്ത് ഉദ്ഘാടനം ചെയ്തു. നഗരസഭ ഉപാധ്യക്ഷൻ സി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. എം. സുനിൽ, ടി. േബബി, സെയ്തലവി, ടി.എ. ജേക്കബ്, കെ. സുനിത, സീന പ്രഭാകർ, എ. റിയാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.