കഞ്ചിക്കോട്: ബ്രഹ്മകുമാരീസ് ഈശ്വരീയ വിദ്യാലയത്തിെൻറ 80ാം വാർഷികാഘോഷത്തോടനുബന്ധിച്ച് കഞ്ചിക്കോട് കേന്ദ്രത്തിെൻറ നേതൃത്വത്തിൽ വെള്ളിയാഴ്ച മുതൽ കഞ്ചിക്കോട് ഹൈസ്കൂൾ ഗ്രൗണ്ടിൽ ത്രയംബകം അധ്യാത്മീ ദർശന മേള സംഘടിപ്പിക്കും. ദിവസവും വൈകീട്ട് നാലുമുതൽ 8.30വരെയാണ് സമയം. പ്രവേശനം സൗജന്യം. ലാപ്ടോപ്പും സൈക്കിളും വിതരണം ചെയ്തു ആലത്തൂർ: തരൂർ ഗ്രാമപഞ്ചായത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ലാപ്ടോപ്പും സൈക്കിളും വിതരണം ചെയ്തു. പി.കെ. ബിജു എം.പി വിതരണോദ്ഘാടനം നിർവഹിച്ചു. ട്രാഫിക് പരിഷ്കരണം അട്ടിമറിച്ചു ഗതാഗതക്കുരുക്ക് രൂക്ഷം വടക്കഞ്ചേരി: ട്രാഫിക് പരിഷ്കരണം അട്ടിമറിച്ചതോടെ ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷം. പൊലീസിെൻറ സാന്നിധ്യത്തിൽ വിവിധ ട്രേഡ് യൂനിയനിൽപെട്ട ഓട്ടോറിക്ഷ പ്രതിനിധികളും ബസ് ഉടമകളുടെ പ്രതിനിധികളും ജനപ്രതിനിധികളും ഒരുമിച്ചെടുത്ത തീരുമാനം ലംഘിച്ചാണ് ബസുകൾ സർവിസ് നടത്തുന്നത്. ഇതുമൂലം ടൗണിലെ ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നു. തീരുമാനപ്രകാരം ടൗണിൽ വൺവേയാണ് നടപ്പിലാക്കിയിരുന്നത്. എന്നാലിപ്പോൾ ബസ് സർവിസുകളും ഓട്ടോറിക്ഷകളും തോന്നിയപോലെയാണ് സർവിസ്. നിയമപാലകരുടെ അനാസ്ഥയാണ് ഗതാഗതക്കുരുക്കിന് കാരണമാകുന്നതെന്ന് ആക്ഷേപമുണ്ട്. െറസ്റ്റ് ഹൗസ് ബസ്സ്റ്റോപ്, റോയൽ ജങ്ഷൻ, മന്നം ജങ്ഷൻ, ടി.ആർ മിൽ ജങ്ഷൻ, കിഴക്കഞ്ചേരി റോഡ് ജങ്ഷൻ, തങ്കം കവല എന്നിവയാണ് ടൗണിലെ പ്രധാനപ്പെട്ട ജങ്ഷനുകൾ. ഇത്തരം സ്ഥലങ്ങളിൽ നിയമപാലകരെ ഡ്യൂട്ടിയിലിട്ടാൽ മാത്രമേ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ സാധിക്കുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.