താപനില

മുണ്ടൂർ െഎ.ആർ.ടി.സി- കൂടിയ ചൂട് 36, കുറവ് 27, ഇൗർപ്പം 62 മലമ്പുഴ ജലസേചന ഒാഫിസ്- 37.2, 27.1, 57 പട്ടാമ്പി കാർഷിക സർവകലാശാല സ​െൻറർ- 35.2, 24.5, 84 ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോ. 44ാം ജില്ല സമ്മേളനം പാലക്കാട്: കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോ. ജില്ല കമ്മിറ്റിയുടെ 44ാം സമ്മേളനം പി.കെ. ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എം. ശശികുമാർ അധ്യക്ഷത വഹിച്ചു. കെ.എ. മുഹമ്മദ്, എം.എസ്. ബിനുകുമാർ, നരേന്ദ്രനാഥ് വേലൂരി, പി. വിനോദ്, ബി. ഷാജുമോൻ, പി. ദിലീപ് കുമാർ, എം.പി. ജേക്കബ് എന്നിവർ സംസാരിച്ചു. ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ കൈമാറി പാലക്കാട്: ജില്ല സാമൂഹിക നീതി വകുപ്പ് ഭിന്നശേഷി വിഭാഗക്കാർക്ക് നൽകുന്ന സഹായ ഉപകരണങ്ങളുടെ വിതരണം സിവിൽ സ്റ്റേഷനിലുള്ള വിശ്വാസ് ഓഫിസിൽ കെ. കൃഷ്ണൻകുട്ടി എം.എൽ.എ നിർവഹിച്ചു. ഏഴുപേർക്ക് സ്മാർട്ട് ഫോൺ, സെറിബൽ പാൾസി ചെയർ, ഒരു ഡെയ്സി പ്ലെയർ എന്നിങ്ങനെ 15 ഉപകരണങ്ങളാണ് വിതരണം ചെയ്തത്. സഹായ ഉപകരണ പദ്ധതിയുടെ ഭാഗമായി ലഭിച്ച നാലുലക്ഷം ഉപയോഗിച്ചാണ് ഉപകരണങ്ങൾ വിതരണം ചെയ്തതെന്ന് ജില്ല സാമൂഹിക നീതി വകുപ്പ് ഓഫിസർ പി. മീര പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.