അനുശോചിച്ചു

പാലക്കാട്: കേരള പത്രപ്രവര്‍ത്തക യൂനിയന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍. രാമചന്ദ്രന്‍, സംസ്ഥാന സെക്രട്ടറി ശ്രീകല പ്രഭാകര്‍, കേരള കൗമുദി ചീഫ് എഡിറ്റര്‍ എം.എസ്. രവി, സീനിയര്‍ പത്രപ്രവര്‍ത്തകന്‍ ടി.വി.ആര്‍. ഷേണായി എന്നിവരുടെ നിര്യാണത്തില്‍ പ്രസ് ക്ലബ് . വൈസ് പ്രസിഡൻറ് പ്രസാദ് ഉടുമ്പശ്ശേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍.എ.എം. പട്ടത്താനം ശ്രീകണ്ഠന്‍, കെ.കെ. പത്മഗിരീഷ്, സി.ആര്‍. ദിനേശ്, ശിവാനന്ദന്‍, വേണു കെ. ആലത്തൂര്‍, സിജു കണ്ണന്‍ എന്നിവർ സംസാരിച്ചു. പൊതുമേഖല സ്ഥാപനങ്ങൾ വി. മുരളീധരൻ എം.പി സന്ദർശിച്ചു വാളയാർ‍/കഞ്ചിക്കോട്: ഇൻസ്ട്രുമെേൻറഷൻ പാലക്കാട് യൂനിറ്റ് ഏറ്റെടുക്കുന്ന വിഷയത്തിൽ സംസ്ഥാന സർക്കാർ അലംഭാവം കാണിക്കുകയാണെന്ന് വി. മുരളീധരൻ എം.പി. കഞ്ചിക്കോട്ട് ഇൻസ്ട്രുമെേൻറഷൻ യൂനിറ്റ് സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. ഐ.ടി.ഐ പാലക്കാട് യൂനിറ്റിലെ പ്രശ്നങ്ങൾ കേന്ദ്ര വാർത്തവിനിമയ-സാമ്പത്തിക മന്ത്രാലയത്തി‍​െൻറ ശ്രദ്ധയിലെത്തിക്കുമെന്ന് വി. മുരളീധരൻ സന്ദർശനത്തി‍​െൻറ ഭാഗമായി ഐ.ടി.ഐ യൂനിറ്റിൽ ചേർന്ന യോഗത്തിൽ അറിയിച്ചു. ഐ.ടി.ഐ ജനറൽ മാനേജർ ജെ. പ്രേംചന്ദ്, അഡീ. ജനറൽ മാനേജർ ജയശ്രീ, എച്ച്.ആർ െഡപ്യൂട്ടി ജനറൽ മാനേജർ ജിമ്മി നാലപ്പാട്, ഐ.ടി.ഐ എംപ്ലോയീസ് യൂനിയൻ നേതാക്കളായ എ. മുരളീധരൻ, എൻ. രാജഗോപാൽ, അസോസിയേഷൻ ഭാരവാഹികളായ കെ. കരുണാകരൻ, രാജീവൻ, ഓഫിസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി.ആർ. വാസുദേവൻ തുടങ്ങിയവർ പങ്കെടുത്തു. സീതാർകുണ്ട് ജലസേചന പദ്ധതി: ഉദ്യോഗസ്ഥർ പരിശോധന നടത്തി മുതലമട: സീതാർകുണ്ട് ജലസേചന പദ്ധതിയെ കുറിച്ച് പഠിക്കാൻ കേരള എജിനീയറിങ് ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥർ പ്രാഥമിക പരിശോധന നടത്തി. ചുള്ളിയാർ ഡാമിലെ ജലലഭ്യത ഉയർത്തി അഞ്ച് പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കണ്ടെത്തണമെന്ന് കെ. ബാബു എം.എൽ.എ നിയമസഭയിൽ ഉന്നയിച്ചിരുന്നു. ഇതിന് സബ്മിഷന് മറുപടിയായി മന്ത്രി മാത്യൂ ടി. തോമസ് സീതാർകുണ്ട് പദ്ധതി സാധ്യതപഠനം നടത്തുമെന്ന് നിയമസഭയിൽ അറിയിച്ചിരുന്നു. ഇതി‍​െൻറ ഭാഗമായാണ് പരിശോധന സംഘം എത്തിയത്. സീതാർകുണ്ട് വെള്ളച്ചാട്ടത്തിലെ ജലം പൈപ്പിലൂടെ ചുള്ളിയാർ-മീങ്കര ഡാമുകളിലെത്തിക്കുന്നതാണ് പദ്ധതി. പദ്ധതി നടപ്പായാൽ കൊല്ലങ്കോട്, മുതലമട, എലവഞ്ചേരി, പല്ലശ്ശന, വടവന്നൂർ എന്നീ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകും. നിലവിൽ മീങ്കര ശുദ്ധജല പദ്ധതിയിലൂടെയാണ് പല്ലശ്ശന ഒഴികെ നാല് പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം നടക്കുന്നത്. വേനലിൽ ജലവിതരണം തടസ്സപ്പെടുന്ന അവസ്ഥ മുൻനിർത്തി തെന്മലയിലെ സീതാർകുണ്ട് വെള്ളച്ചാട്ടത്തിൽ നിന്നുള്ള ജലം ചുള്ളിയാർ ഡാമിലും മീങ്കര ഡാമിലും എത്തിച്ച് കുടിവെള്ള ക്ഷാമത്തിന് പരിഹാരം കണ്ടെത്തണമെന്ന ആവശ്യം ശക്തമായിരുന്നു. സീതാർകുണ്ട് പ്രദേശത്താണ് പരിശോധന നടത്തിയത്. കേരള എജിനീയറിങ് ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ അസി. ഡയറക്ടർമാരായ സി.ജെ. ദിവ്യ, ടി.ബി. സ്നിഷ, ചുള്ളിയാർ എ.ഇ അരുൺലാൽ, ഓവർസിയർ കാർവർണൻ എന്നീ ഉദ്യോഗസ്ഥർ പരിശോധന സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.