അലനല്ലൂർ: എടത്തനാട്ടുകരയിലെ മോഷണ പരമ്പരക്ക് അറുതിയായില്ല. ചിരട്ടക്കുളം കവുങ്ങതൊടി റഷീദിെൻറ വീട്ടിൽനിന്ന് അലമാരയിൽ സൂക്ഷിച്ച 19 പവൻ സ്വർണം നഷ്ടപ്പെട്ടു. റഷീദും കുടുംബവും ബുധനാഴ്ച വൈകീട്ട് മൂന്നുമണിക്ക് പെരിന്തൽമണ്ണയിലേക്ക് ഷോപ്പിങ്ങിന് പോയി രാത്രി ഒമ്പത് മണിയോടുകൂടി വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നത് കണ്ടത്. വീടിെൻറ മുൻ വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. വസ്ത്രങ്ങൾ വാരിവലിച്ച് അലങ്കോലപ്പെടുത്തിയിരുന്നു. രാത്രിതന്നെ നാട്ടുകൽ എസ്.ഐ രാജഗോപാലെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വ്യാഴാഴ്ച ഉച്ചക്ക് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. അതേസമയം, എടത്തനാട്ടുകര യതീംഖാനയോട് ചേർന്ന പ്രദേശങ്ങളിൽ മോഷണം തുടർക്കഥയാണ്. യതീംഖാനയിൽനിന്നും ഒരുകിലോമീറ്റർ മാത്രം ദൂരെയാണ് ഇപ്പോഴത്തെ മോഷണം. ഫോട്ടോ: മോഷണം നടന്ന കവുങ്ങതൊടി റഷീദിെൻറ വീട്ടിൽ വിരലടയാള വിദഗ്ധർ പരിശോധന നടത്തുന്നു െട്രൻറ് സമ്മർ സ്കൂൾ സമാപിച്ചു അലനല്ലൂർ: െട്രൻറ് ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ മണ്ണാർക്കാട് ഇസ്ലാമിക് സെൻററിൽ നടന്ന സമ്മർ സ്കൂൾ സമാപിച്ചു. സമാപന സമ്മേളനത്തിെൻറ ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും ജംഇയ്യതുൽ ഖുത്വബാഅ സംസ്ഥാന ഉപാധ്യക്ഷൻ ഇമ്പിച്ചിക്കോയ തങ്ങൾ നിർവഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറർ എൻ. ഹബീബ് ഫൈസി അധ്യക്ഷത വഹിച്ചു. മുജീബ് മൗലവി, അനസ് മൗലവി, െട്രൻറ് ജില്ല കൺവീനർ ഉബൈദ് ആക്കാടൻ, ബിലാൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.