താലൂക്കുതല കലാമത്സരം

പട്ടാമ്പി: കുടുംബശ്രീ ഇരുപതാം വാർഷിക ഭാഗമായുള്ള അരങ്ങ്-2018​െൻറ താലൂക്കുതല കലാമത്സരങ്ങൾ കൊപ്പത്ത് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. നാരായണദാസ് ഉദ്‌ഘാടനം ചെയ്തു. കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. സുമിത അധ്യക്ഷത വഹിച്ചു. തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. കൃഷ്ണകുമാർ, കെ.സി. ഗോപാലകൃഷ്ണൻ, സജിത്കുമാർ, എൻ.പി. മരക്കാർ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൻ ബീന, ജില്ല പ്രോഗ്രാം മാനേജർ ബി.സി. അപ്പു എന്നിവർ സംസാരിച്ചു. 24 ഇനങ്ങളിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളുടെ മത്സരങ്ങൾ പൂർത്തിയായി. ആനക്കര പഞ്ചായത്ത് ഓവേറാൾ ട്രോഫി നേടി. ചിത്രം: mohptb 263 കുടുംബശ്രീയുടെ അരങ്ങ്-2018​െൻറ താലൂക്കുതല കലാമത്സരങ്ങൾ കൊപ്പത്ത് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. നാരായണദാസ് ഉദ്‌ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.