നിലമ്പൂർ തേക്കിന് പത്തരമാറ്റ്; ഒറ്റ തടിക്ക് 13.25 ലക്ഷം രൂപ

ഉമ്മർ നെയ്വാതുക്കൽ നിലമ്പൂർ: നിലമ്പൂർ തേക്കിന് ഇപ്പോഴും പത്തരമാറ്റ് തിളക്കം. വനം വകുപ്പി‍​െൻറ അംഗീകൃത ഡിപ്പോയായ നെടുങ്കയം ടിമ്പർ സെയിൽസ് ഡിപ്പോയിൽ ബുധനാഴ്ച നടന്ന ലേലത്തിൽ ഒറ്റ തടിക്ക് ലഭിച്ചത് നികുതി ഉൾെപ്പടെ 13.25 ലക്ഷം രൂപ. ഓൺലൈൻ വഴിയാണ് ലേലംകൊണ്ടത്. സിയാർ ടിമ്പേഴ്സ് ഉടമ എടവണ്ണ സ്വദേശി തേലക്കാട് സക്കീറാണ് ചരിത്ര തേക്ക് തടി റെേക്കാഡ് വിലയ്ക്ക് ലേലം കൊണ്ടത്. എടവണ്ണ ഗ്രാമപഞ്ചായത്ത് അംഗം കൂടിയാണിദ്ദേഹം. ബ്രിട്ടീഷുകാരുടെ കാലത്ത് നട്ടുപിടിപ്പിച്ച 1909 തേക്ക് പ്ലാേൻറഷനിലെ മരമാണിത്. 109 വർഷത്തെ പഴക്കമാണ് മരത്തിനുള്ളത്. 7.15 മീറ്റർ നീളവും 225 സെ.മീറ്റർ വ‍്യാസവുമാണ് ലേലം കൊണ്ട തടിക്കുള്ളത്. കയറ്റുമതി ഇനത്തിൽപ്പെട്ട സി എക്സ്പോർട്ട് തടിയാണിത്. ഗവേഷണത്തിനും മറ്റുമായി സംരക്ഷിച്ചുപോരുന്ന തോട്ടത്തിൽനിന്ന് കാറ്റിൽ കടപുഴകി വീഴുന്നതും ഉണങ്ങിയതുമായ തടികളാണ് ലേലത്തിന് വെക്കാറുള്ളത്. ഇതിൽ ഉൾപ്പെട്ടതാണിത്. ഇത്തരത്തിലുള്ള 31 ഘനമീറ്റർ തടിയാണ് ലേലത്തിന് വെച്ചിരുന്നത്. ഇതിൽ 24 ഘനമീറ്റർ ലേലത്തിൽ വിറ്റു. നെടുങ്കയം ഡിപ്പോയിൽ തടിലേലത്തിൽ ലഭിച്ച റെേക്കാഡ് വിലയാണിതെന്ന് റേഞ്ച് ഓഫിസർ ബി. ശ‍്യാമളദാസ് 'മാധ‍്യമ'ത്തോട് പറഞ്ഞു. ബി ഇനത്തിൽപ്പെട്ട തടികൾക്കാണ് സാധാരണ ഉയർന്ന വില ലഭിക്കാറുള്ളത്. പടം mpg16 nbr photo-3 teak ചരിത്രവിലയിൽ ലേലംകൊണ്ട തേക്ക് തടിക്കരികിൽ സക്കീർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.