പട്ടാമ്പി: ചിത്രകാരി ദുർഗ മാലതിക്ക് ഹിന്ദു ഐക്യവേദി നേതാവിെൻറ അധിക്ഷേപം. ഹൈന്ദവ ബിംബങ്ങളെ അവഹേളിച്ച് ചിത്രം വരച്ച ചിത്രകാരിക്കെതിരെ പൊലീസ് കേസെടുക്കാത്തത് പാലക്കാട് എം.പിയും പട്ടാമ്പി, തൃത്താല എം.എൽ.എമാരു൦ ഇടപെട്ടതുകൊണ്ടാണെന്നായിരുന്നു ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻറ് കെ.പി. ശശികലയുടെ ആരോപണം. ദുർഗ മാലതി ചെറുപ്പക്കാരി ആയതിനാലാണ് അതെന്നും അവർ കൂട്ടിച്ചേർത്തു. ചിത്രകാരിക്കെതിരെ കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് സംഘ്പരിവാർ സംഘടനകൾ നടത്തിയ പട്ടാമ്പി പൊലീസ് സ്റ്റേഷൻ മാർച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ശശികല. ഓങ്ങല്ലൂരില്‍ ലീഗ് സമ്മേളനവും റാലിയും ഇന്ന് പട്ടാമ്പി: മുസ്‌ലിം ലീഗ് ഓങ്ങല്ലൂര്‍ പഞ്ചായത്ത് സമ്മേളനവും ബഹുജനറാലിയും വെള്ളിയാഴ്ച വൈകീട്ട് ആറിന് പാറപ്പുറം സെൻററില്‍ നടക്കു൦. ഓഫിസ് ഉദ്ഘാടനം പാണക്കാട് റഷീദലി ശിഹാബ് തങ്ങളും പൊതുസമ്മേളനം പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.