സന്താനം കമീഷൻ നിർമലാദേവിയെ ജയിലിൽ സന്ദർശിച്ച്​ വിചാരണ നടത്തി

കോയമ്പത്തൂർ: വിദ്യാർഥിനികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ച കേസിലെ മുഖ്യപ്രതിയായ അറുപ്പുക്കോട്ട ദേവാഗർ ആർട്സ് കോളജിലെ അസി. പ്രഫസർ നിർമലാദേവിയെ മധുര ജയിലിൽ ചെന്ന് ആർ. സന്താനം കമീഷൻ വിസ്തരിച്ചു. വ്യാഴാഴ്ച രാവിലെ 9.20നാണ് സഹായികളോടൊപ്പം റിട്ട. െഎ.എ.എസ് ഉദ്യോഗസ്ഥൻകൂടിയായ സന്താനം ജയിലിലെത്തിയത്. തമിഴ്നാട് പൊലീസിലെ സി.ബി.സി.െഎ.ഡി അന്വേഷണത്തിന് സമാന്തരമായാണ് ഗവർണർ ബൻവാരിലാൽ പുരോഹിത് സന്താനത്തി​െൻറ നേതൃത്വത്തിലുള്ള കമീഷനെ നിയോഗിച്ചത്. നിർമലാദേവിയെ അഞ്ചുദിവസം തുടർച്ചയായി പൊലീസ് ചോദ്യംചെയ്തു. നിർമലാദേവിയുടെ മൊഴിപ്രകാരം മധുര കാമരാജർ സർവകലാശാലയിലെ പ്രഫ. വി. മുരുകൻ, ഗവേഷണ വിദ്യാർഥി കറുപ്പുസാമി എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വരുംദിനങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാവുമെന്ന് പൊലീസ് കേന്ദ്രങ്ങൾ അറിയിച്ചു. ആറ് വിദ്യാർഥിനികളാണ് പരാതി നൽകിയിരിക്കുന്നത്. ഭാരതിയാർ സർവകലാശാലയിൽ വീണ്ടും കൈക്കൂലി വിവാദം: സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് ആവശ്യപ്പെട്ടു കോയമ്പത്തൂർ: ഭാരതിയാർ സർവകലാശാലയിലെ തമിഴ് വിഭാഗം മേധാവി കൈക്കൂലി വാങ്ങുന്ന വിഡിയോ ചിത്രം വൈറലായതോടെ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുനിൽ പാലിവാൽ റിപ്പോർട്ട് ആവശ്യപ്പെട്ടു. ഭാരതിയാർ സർവകലാശാല വൈസ് ചാൻസലർ ഗണപതി 30 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ കുടുങ്ങിയത് വൻ ഒച്ചപ്പാടായിരുന്നു. നിലവിൽ ഗണപതി ജാമ്യത്തിലിറങ്ങിയിരിക്കയാണ്. ഇതിനിടയിലാണ് യൂനിവേഴ്സിറ്റിയിലെ തമിഴ് വിഭാഗം തലവൻ ഡി. ജ്ഞാനശേഖരൻ ഉദ്യോഗാർഥിയിൽനിന്ന് കൈക്കൂലി വാങ്ങുന്ന വിഡിയോ ചിത്രവും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. തുക വൈസ് ചാൻസലർക്ക് എത്തിക്കാമെന്നും ജ്ഞാനശേഖരൻ പറയുന്നുണ്ട്. അധ്യാപക നിയമനത്തിന് ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയിരുന്നതായാണ് ഗണപതിയുടെ പേരിലുള്ള കേസ്. ഇതിനായി ഏജൻറുമാരായി പലരും പ്രവർത്തിച്ചിരുന്നതായും റിപ്പോർട്ടുണ്ടായിരുന്നു. അഞ്ചുവർഷം മുമ്പ് കടം വാങ്ങിയ തുക തിരിച്ചേൽപിക്കുന്നതാണ് വിഡിയോവിലുള്ളതെന്നാണ് ജ്ഞാനശേഖരൻ പ്രതികരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് തമിഴ്നാട് ഗവ. ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ടി. വീരമണി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.