മഴ, ചുഴലിക്കാറ്റ്​: വ്യാപക നാശം

കുഴൽമന്ദം: കഴിഞ്ഞദിവസം വൈകീട്ട് കണ്ണാടി, യാക്കര എന്നിവിടങ്ങളിൽ മഴയോടൊപ്പം വീശിയടിച്ച ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. മരങ്ങൾ കടപുഴകിയും മരക്കൊമ്പുകൾ പൊട്ടി വൈദ്യുതിതൂണിൽ വീണും വൈദ്യുതി പലയിടത്തും നിലച്ചു. മരം കടപുഴകി വീടിന് മുകളിൽവീണ് ദമ്പതികൾക്ക് പരിക്കേറ്റു. കണ്ണാടി പാത്തിക്കൽ സഹകരണ ബാങ്കിന് സമീപത്തുള്ള കൃഷ്ണൻ, ഭാര്യ ശാന്ത എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണാടിയിൽ കണ്ടെയ്നർ ലോറി മറിഞ്ഞത് ഗതാഗതത്തെ ബാധിച്ചു. പല സ്ഥലത്തും പരസ്യബോർഡുകൾ റോഡിലേക്ക് മറിഞ്ഞത് ഗതാഗതത്തെയും ഏറെ തടസ്സപ്പെടുത്തി. മരങ്ങൾ കടപുഴകി നൂറോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.