അവാർഡ്​ വാങ്ങാൻ പോയി​ വെറുംകൈയോടെ മടങ്ങി; മന്ത്രിക്കെതിരെ പ്രാദേശിക ഭരണകൂടങ്ങൾ

മലപ്പുറം: 2017-18 സാമ്പത്തിക വർഷത്തിൽ പദ്ധതി പ്രവർത്തനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അനുമോദിക്കാൻ വിളിച്ചുവരുത്തി അപമാനിച്ചെന്ന് ആരോപണം. ബുധനാഴ്ച തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ അനുമോദന യോഗത്തിൽ പങ്കെടുത്ത മുഴുവൻ തദ്ദേശ സ്വയംഭരണ ഭാരവാഹികൾക്ക് സമ്മാനങ്ങൾ നൽകിയില്ലെന്നാണ് പരാതി. 100 ശതമാനം ഫണ്ട് ചെലവഴിച്ചവർ, 100 ശതമാനം നികുതി പിരിച്ചവർ, 90നും 100നും ഇടയിൽ ശതമാനം ഫണ്ട് ചെലവഴിച്ചവർ തുടങ്ങിയവരെയാണ് പ്രത്യേകം ക്ഷണിച്ചുവരുത്തി അവാർഡ് നൽകാൻ തീരുമാനിച്ചിരുന്നത്. ഈ അറിയിപ്പ് ലഭിച്ച സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന ഭാരവാഹികൾ തിരുവനന്തപുരത്ത് എത്തിയിരുന്നു. എന്നാൽ, ഓരോ ജില്ലയിൽനിന്ന് ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നറുക്കിട്ടെടുത്ത് അവർക്കുമാത്രം ചടങ്ങിൽ അവാർഡുകൾ നൽകുമെന്നും ബാക്കിയുള്ളവർക്ക് അതാതു ജില്ലകളിൽ പിന്നീട് നൽകുമെന്നും മന്ത്രി കെ.ടി. ജലീൽ യോഗത്തിൽ അറിയിച്ചു. എല്ലാവർക്കും അവാർഡുകൾ കൊടുക്കാൻ സമയമില്ല എന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ ഈ നിലപാടിൽ തദ്ദേശ സ്വയംഭരണ സ്ഥാപന ഭാരവാഹികൾ പ്രതിഷേധം രേഖപ്പെടുത്തി. 80 ശതമാനത്തിന് മുകളിൽ പ്ലാൻ ഫണ്ട് ചെലവഴിച്ച മലപ്പുറം ജില്ല പഞ്ചായത്തിനെ തിരുവനന്തപുരത്തേക്ക് ക്ഷണിച്ചിരുന്നു. ജില്ലയിൽ 100 ശതമാനം നികുതി പിരിച്ച് 63 ഗ്രാമപഞ്ചായത്തുകളും 100 ശതമാനം പദ്ധതിവിഹിതം വിനിയോഗിച്ച് നാല് ഗ്രാമപഞ്ചായത്തുകളും 100 ശതമാനം പദ്ധതിവിഹിതം ചെലവഴിച്ച് രണ്ട് ബ്ലോക്ക് പഞ്ചായത്തുകളും 90നും 100നും ഇടയിൽ പദ്ധതിവിഹിതം ചെലവഴിച്ച് അഞ്ച് ബ്ലോക്ക് പഞ്ചായത്തുകളും ആദരിക്കുന്നതിന് ക്ഷണിക്കപ്പെട്ടിരുന്നു. എന്നാൽ, സി.പി.എം ഭരിക്കുന്ന രണ്ട് സ്ഥാപനങ്ങൾക്ക് മാത്രമാണ് അവാർഡുകൾ നൽകിയത്. പുരസ്കാരം സ്വീകരിക്കാൻ പ്രാദേശിക ഭരണകൂടങ്ങളുടെ അധ്യക്ഷരും അംഗങ്ങളും അടങ്ങുന്ന സംഘം പരിപാടിക്കെത്തിയിരുന്നു. ഇതോടെ, യോഗത്തിൽ പങ്കെടുത്ത ജനപ്രതിനിധികൾ മന്ത്രിക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തി. പതിയിൽ കുടുംബസംഗമം 29ന് മലപ്പുറം: പതിയിൽ കുടുംബസംഗമം ഞായറാഴ്ച രണ്ടത്താണിയിൽ നടക്കും. മലപ്പുറം, പാലക്കാട്, വയനാട്, അന്തമാൻ ദ്വീപുകളിൽ വ്യാപിച്ചതാണ് കുടുംബം. സ്വാഗതമാട് ചെറുശ്ശോല ഭാഗത്താണ് കുടുംബത്തി​െൻറ തുടക്കം. കുടുംബാംഗങ്ങളുടെ പരിചയപ്പെടൽ, ആദരിക്കൽ, കലാപരിപാടികൾ, പ്രസംഗം എന്നിവയുണ്ടാകും. പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 2000 പേർ പെങ്കടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ കുഞ്ഞാപ്പു ഹാജി അച്ചിപ്പുറ, അബ്ദുസ്സലാം പെൻമള, ബാവ ചെനക്കൽ, ഹൈദ്രോസ് ഹാജി കോട്ടക്കൽ എന്നിവർ പെങ്കടുത്തു. ഫോൺ: 9846358918.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.