വിമതനീക്കം ശക്തം; പെരിന്തൽമണ്ണയിൽ എം.എൽ.എക്കെതിരെ യൂത്ത് ലീഗ്

മലപ്പുറം: മുസ്ലിം ലീഗിലും യൂത്ത് ലീഗിലും വിഭാഗീയതക്ക് ആക്കംക്കൂട്ടി പെരിന്തൽമണ്ണ മണ്ഡലത്തിൽ എം.എൽ.എയുടെ നേതൃത്വത്തിൽ വിമതനീക്കം ശക്തം. യൂത്ത് ലീഗിൽ മഞ്ഞളാംകുഴി അലി എം.എൽ.എയെ അനുകൂലിക്കുന്നവർ കഴിഞ്ഞദിവസം ക്രസൻറ് യൂത്ത് കൾചറൽ ഫോറത്തിന് രൂപം നൽകി പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ലീഗിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ല നിരീക്ഷക​െൻറ ഇടപെടലിനിടെയാണ് പുതിയ സംഘടന രൂപവത്കരണം. ഇതിനെതിരെ യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി രംഗത്തെത്തിയിട്ടുണ്ട്. യുവജനങ്ങളിൽ സ്വാധീനം ശക്തമാക്കുന്നതി​െൻറ ഭാഗമായി ലീഗ് ജില്ല കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് യൂത്ത് കൾചറൽ ഫോറമുണ്ടാക്കിയിരിക്കുന്നതെന്നാണ് പ്രവർത്തകരുടെ ഭാഷ്യം. എന്നാൽ, ലീഗിനെയോ യൂത്ത് ലീഗിനെയോ അറിയിക്കാതെയാണ് യൂത്ത് കൾചറൽ ഫോറത്തി​െൻറ രൂപവത്കരണമെന്ന് ഔദ്യോഗിക പക്ഷക്കാരും പറയുന്നു. സ്വന്തം ഓഫിസിൽ വെച്ച് അലി ലോഗോ പ്രകാശനം ചെയ്തു. എം.എൽ.എയെ അനുകൂലിക്കുന്ന ചില ലീഗ് ഭാരവാഹികൾ മാത്രമാണ് പങ്കെടുത്തത്. യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികൾ വിഷയം ജില്ല നേതൃത്വത്തി​െൻറ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അടുത്ത ദിവസം മണ്ഡലം പ്രവർത്തക സമിതി ചേർന്ന് രേഖാമൂലം പരാതി നൽകാനൊരുങ്ങുകയാണിവർ. തെരഞ്ഞെടുപ്പിലൂടെയാണ് ഇക്കുറി യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി നിലവിൽ വന്നത്. പ്രസിഡൻറ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് മത്സരിച്ച എം.എൽ.എയുടെ സ്റ്റാഫ് പരാജയപ്പെട്ടിരുന്നു. ഈ പാനലുകാരാണ് ക്രസൻറ് യൂത്ത് കൾചറൽ ഫോറത്തിലുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.