മലപ്പുറം: ജില്ല സ്പോർട്സ് കൗൺസിലിനുകീഴിൽ ജില്ല സ്പോർട്സ് കോംപ്ലക്സ് ആൻഡ് ഫുട്ബാൾ അക്കാദമി പയ്യനാട്, കോട്ടപ്പടി ഫുട്ബാൾ സ്റ്റേഡിയം എന്നിവിടങ്ങളിൽ ആരംഭിക്കുന്ന ദീർഘകാല ഫുട്ബാൾ പരിശീലന കോഴ്സിലേക്ക് സെലക്ഷൻ ട്രയൽ നടത്തുന്നു. സമഗ്ര ഫുട്ബാൾ വികസനം ലക്ഷ്യമാക്കി സംസ്ഥാന സ്പോർട്സ് കൗൺസിലിെൻറയും കായിക യുവജനകാര്യ വകുപ്പിെൻറയും നിർദേശത്തോടെയാണ് പരിശീലനം. ശനിയാഴ്ച രാവിലെ ഏഴിന് മലപ്പുറം കോട്ടപ്പടി ഫുട്ബാൾ സ്റ്റേഡിയത്തിലാണ് ട്രയൽസ്. സമീപ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും വിദ്യാർഥികൾക്കാണ് മുൻഗണന. ആഴ്ചയിൽ മൂന്നുദിവസമാണ് പരിശീലനം. 1.1.2009നും 31.12.2010നും ഇടയിൽ ജനിച്ച ആൺകുട്ടികൾക്കാണ് അവസരം. താൽപര്യമുള്ളവർ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, റേഷൻകാർഡ് എന്നിവയുടെ പകർപ്പ്, ഒരു പാസ്പോർട്ട് സൈസ് ഫോേട്ടാ, സ്പോർട്സ് കിറ്റ് എന്നിവ സഹിതം കോട്ടപ്പടി സ്റ്റേഡിയത്തിൽ നിശ്ചിത സമയത്ത് റിപ്പോർട്ട് ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.