ഇ.എൻ.ടി ശിൽപശാല 28നും 29നും

പെരിന്തൽമണ്ണ: പ്രമുഖ ഇ.എൻ.ടി വിദഗ്ധൻ ഡോക്ടർ എം.എ. ഗോപാലകൃഷ്ണ​െൻറ ഓർമക്കായി നടത്തുന്ന ഇ.എൻ.ടി വിദഗ്ധരുടെ ശിൽപശാല 'മജന്ത -2018' ഏപ്രിൽ 28, 29 തീയതികളിലായി എ.ഒ.െഎ മലബാർ ചാപ്റ്ററി​െൻറ നേതൃത്വത്തിൽ പെരിന്തൽമണ്ണ പ്രസിഡൻസി ഓഡിറ്റോറിയത്തിൽ നടക്കും. അസൻറ് ഇ.എൻ.ടി ആശുപത്രിയിൽ ചെയ്യുന്ന ശസ്ത്രക്രിയകൾ തത്സമയം സംപ്രേഷണം നടത്തി ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിക്കും. 250ഓളം ഇ.എൻ.ടി വിദഗ്ധർ പങ്കെടുക്കും. ഡോ. ജാനകി റാം (ട്രിച്ചി), ഡോ. നിഷിത് ഷാ (മുംബൈ) എന്നിവർ ശസ്ത്രക്രിയക്ക് നേതൃത്വം നൽകും. ഡോ. മുരളീധരൻ നമ്പൂതിരി, ഡോ. ജോർജ് വർഗീസ്, ഡോ. ഷിബു ജോർജ്, ഡോ. സുമ, ഡോ. സതീഷ്, ഡോ. നൗഷാദ്, ഡോ. വിവേക് ശശീന്ദ്രൻ, ഡോ. വിനോദ് ഫെലിക്സ് എന്നിവർ വിവിധ വിഷയങ്ങളിൽ നവീന ചികിത്സ സംവിധാനങ്ങളെക്കുറിച്ച് ചർച്ച നയിക്കുമെന്ന് ഓർഗനൈസിങ് ചെയർമാൻ ഡോ. പി.കെ. ഷറഫുദ്ദീൻ, സെക്രട്ടറി ഡോ. ദേവി പ്രസൻ എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.