ക്വാറി പ്രവർത്തനം ഭീഷണിയെന്ന്: സി.പി.എം പ്രവർത്തകർ പ്രവർത്തനം തടഞ്ഞു

ഒറ്റപ്പാലം: അമ്പലപ്പാറ പഞ്ചായത്തില മുരുക്കുംപറ്റയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കരിങ്കൽക്വാറി ജനജീവിതത്തിന് ഭീഷണിയാകുന്നതായി പരാതി. ഇതേതുടർന്ന് സി.പി.എം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ക്വാറിയുടെപ്രവർത്തനം തടഞ്ഞു. അടുത്തിടെ തുടങ്ങിയ ക്വാറി പരിസരവാസികളുടെ സ്വൈര്യജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്നതായി നേരേത്ത പരാതി ഉയർന്നിരുന്നു. കുട്ടികൾ ഉൾെപ്പടെയുള്ളവരുടെ ആരോഗ്യപ്രശ്നവും ശബ്ദമലിനീകരണവും ക്വാറിമൂലം ഉണ്ടാകുന്നതായാണ് പരിസരവാസികളുടെ പരാതി. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശത്ത് ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കണമെന്ന് പലതവണ ആവശ്യപ്പെട്ടതാണെന്ന് വാർഡ് അംഗം ധനലക്ഷ്മി പറഞ്ഞു. അതേസമയം, കോടതി അനുമതിയോടെയാണ് ക്വാറിയുടെ പ്രവർത്തനം നടത്തുന്നതെന്ന് ഉടമകൾ പറയുന്നു. ജനജീവിതം സമാധാനപരമെന്ന് ഉറപ്പാക്കിയ ശേഷം ക്വാറിയുടെ പ്രവർത്തനം തുടർന്നാൽ മതിയെന്ന് പ്രദേശവാസികൂടിയായ ജില്ല പഞ്ചായത്ത് അംഗം യു. രാജഗോപാൽ ആവശ്യപ്പെട്ടു. ഒറ്റപ്പാലം പൊലീസ് സ്ഥലത്തെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.