റോഡ് സുരക്ഷാവാരം: നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

തേഞ്ഞിപ്പലം: റോഡ് സുരക്ഷാവാരത്തി​െൻറ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ സംഘടിപ്പിച്ച നേത്ര പരിശോധന ക്യാമ്പില്‍ 478 പേര്‍ കാഴ്ച പരിശോധിച്ച് ചികിത്സ നേടി. ആവശ്യമായവര്‍ക്ക് നിര്‍ദേശിച്ച കണ്ണടകള്‍ സര്‍വകലാശാല പബ്ലിക് റിലേഷന്‍സ് വിഭാഗത്തില്‍ േമയ് 16ന് വിതരണം ചെയ്യും. കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നിർദേശിക്കപ്പെട്ടവര്‍ക്ക് ആശുപത്രിയില്‍ തിമിര ശസ്ത്രക്രിയ നടത്തും. ബോധവത്കരണ ക്ലാസ്, ക്വിസ് മത്സരം തുടങ്ങിയവയും പൊതുജനങ്ങള്‍ക്കും സ്‌കൂള്‍ വിദ്യാർഥികള്‍ക്കുമായി സംഘടിപ്പിച്ചു. ഡോക്യുമ​െൻററി പ്രദര്‍ശനം, റോഡ് ദുരന്തങ്ങള്‍ അതിജീവിച്ചവരുടെ അനുഭവ വിവരണങ്ങള്‍, റോഡ് സുരക്ഷ പ്രതിജ്ഞ തുടങ്ങിയവ 27, 28, 30 തീയതികളിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.