അവഗണനക്ക് വേദിയായി നഗരസഭ ടൗൺഹാൾ

മലപ്പുറം: ജില്ല ആസ്ഥാനത്തി​െൻറ അഭിമാന സ്തംഭങ്ങളിലൊന്നായ കുന്നുമ്മൽ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗൺഹാൾ ശോച്യാവസ്ഥയിൽ തുടരുന്നു. മുൻ വാർഷിക പദ്ധതികളിൽ തുക നീക്കിവെച്ചത് പ്രകാരം ചില നവീകരണ പ്രവർത്തനങ്ങൾ നടന്നെങ്കിലും പൂർണമായിട്ടില്ല. ചുറ്റുമതിലും ജനൽ ചില്ലുകളും തകർന്നുകിടക്കുകയാണ്. രാത്രിസമയങ്ങളിൽ സാമൂഹികദ്രോഹികൾ താവളമാക്കുകയാണ് ടൗൺഹാൾ പരിസരം. ടൗൺഹാൾ മുറ്റത്ത് ടൈൽ പാകുകയും പുതിയ ബോർഡും ലൈറ്റുകളും വെക്കുകയും ചെയ്തിട്ടുണ്ട്. ഓപൺ സ്റ്റേജും നിർമിച്ചു. എന്നാൽ, ഉദ്ദേശിച്ച പെയിൻറല്ലാത്തതി​െൻറ പേരിൽ ചായം പൂശൽ തുടങ്ങിയ ഉടൻ നിർത്തിവെച്ചു. ഇത് മായ്ച്ച് കളയാത്തതിനാൽ ടൗൺഹാളി​െൻറ മുൻവശം അഭംഗിയിൽ കിടക്കുകയാണ്. മൂന്ന് ഗേറ്റുകളും രാത്രി അടക്കുമെങ്കിലും ചുറ്റുമതിലില്ലാത്ത കിഴക്ക് വശത്തുകൂടി ഏത് സമയത്തും കോമ്പൗണ്ടിലേക്ക് കടക്കാം. നഗരസഭ ലൈബ്രറി പ്രവർത്തിക്കുന്ന പടിഞ്ഞാറ് ഭാഗത്ത് മതിൽ തകർന്നുകിടക്കുന്നതിനാൽ ഇതുവഴിയും സാമൂഹിക വിരുദ്ധർ പ്രവേശിക്കുന്നുണ്ട്. ലൈബ്രറിക്ക് മുകളിൽ മത്സരപ്പരീക്ഷ പരിശീലന കേന്ദ്രമാണ് പ്രവർത്തിക്കുന്നത്. ജനൽച്ചില്ലുകൾ തകർന്നതിനാൽ മഴപെയ്യുമ്പോൾ ഇതിനുള്ളിലേക്കും ലൈബ്രറിയിലേക്കും വെള്ളം തെറിക്കും. ഇവിടുത്തെ കോണിക്കൂട്ടിൽ വിദ്യാർഥികൾക്ക് വിതരണം ചെയ്യാനുള്ള പച്ചക്കറി കൃഷി ഗ്രോ ബാഗുകൾ അലക്ഷ്യമായി കൂട്ടിയിട്ടിട്ടുണ്ട്. ലൈബ്രറിയുടെ ബോർഡും ജീർണിച്ച അവസ്ഥയിലാണ്. 2018-19 വാർഷിക പദ്ധതിയിൽ ചരിത്രസ്മാരകം കൂടിയായ ടൗൺഹാളിന് വേണ്ടി തുകയൊന്നും നഗരസഭ നീക്കിവെച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.