വ്യാജ ബ്രാൻഡിൽ ജില്ലയിൽ ഉൽപന്നങ്ങൾ എത്തുന്നില്ലെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ്

പാലക്കാട്: ജില്ലയിൽ വ്യാജ ബ്രാൻഡിൽ ഉൽപന്നങ്ങൾ എത്തുന്നില്ലെന്ന് ഉറപ്പാക്കിയതായി ഭക്ഷ്യസുരക്ഷ വകുപ്പ് അസി. കമീഷണർ കെ.എം. ജോർജ് വർഗീസ് അറിയിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യാജ വെളിച്ചെണ്ണ, രാസപദാർഥങ്ങളടങ്ങിയ പഴവർഗങ്ങൾ, വിഷമയമായ പച്ചക്കറികൾ എന്നിവ ജില്ലയിലേക്ക് കടത്തുന്നത് തടയാൻ ചെക്ക്പോസ്റ്റുകളിലും പൊതുവിപണിയിലും പരിശോധന ശക്തമായി തുടരുമെന്ന് അദ്ദേഹം അറിയിച്ചു. ഭക്ഷ്യസുരക്ഷ ഗ്രാമപഞ്ചായത്തുകളായി മാറ്റുന്നതി‍​െൻറ ഭാഗമായി തെരഞ്ഞെടുത്ത കോങ്ങാട്, നെന്മാറ, ആലത്തൂർ, ഓങ്ങലൂർ, കുമരംപുത്തൂർ, അനങ്ങനടി, കണ്ണാടി, നാഗലശ്ശേരി, കാവശ്ശേരി, മുണ്ടൂർ ഗ്രാമപഞ്ചായത്തുകളിൽ രണ്ടര ലക്ഷത്തോളം രൂപയുടെ പ്രവർത്തനങ്ങളാണ് നടത്തിയത്. ഇതി‍​െൻറ ഭാഗമായി ഭക്ഷ്യോൽപാദന-വിതരണ-വിൽപന സ്ഥാപനങ്ങൾക്ക് സംഘടിപ്പിച്ച ഭക്ഷ്യസുരക്ഷ ലൈസൻസ്-രജിസ്േട്രഷൻ മേളയിൽ രണ്ടായിരത്തോളം വ്യാപാരികൾ രജിസ്റ്റർ ചെയ്യുകയും കാലഹരണപ്പെട്ട ലൈസൻസുകൾ പുതുക്കുകയും ചെയ്തു. 2017-18ൽ വിവിധ ഉൽപന്നങ്ങളുടെ ഗുണമേന്മ അറിയുന്നതി‍​െൻറ ഭാഗമായി 2924 സ്ഥാപനങ്ങളിൽ പരിശോധന നടത്തി 613 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പല സ്ഥാപനങ്ങളിൽ നിന്നായി 233 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകൾ പരിശോധിച്ച റിപ്പോർട്ടി‍​െൻറ അടിസ്ഥാനത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ 24 കേസുകളും നിശ്ചിത ഗുണനിലവാരം ഉറപ്പാക്കാതെ ഭക്ഷ്യവസ്തുകൾ വിൽപന നടത്തിയ 25 ബിസിനസ് ഓപറേറ്റർമാർക്കെതിരേയുള്ള കേസുകളും വിവിധ ആർ.ഡി.ഒ കോടതിയുടെ പരിഗണനയിലാണ്. 'സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം' പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 12 സർക്കിളുകളിലെ 12 സ്കൂളുകളിൽ വിദ്യാർഥികൾക്ക് ബോധവത്കരണ ക്ലാസുകളും ക്വിസ് മത്സരവും നടത്തി. പരിസ്ഥിതി ദിനത്തിൽ 'തേൻകനി വനം' പദ്ധതി ആരംഭിക്കും പാലക്കാട്: നാട്ടിൽനിന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്ന നാടൻ മരങ്ങൾ വീണ്ടെടുക്കാനായി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ പരിസ്ഥിതി ദിനത്തിൽ 'തേൻകനി വനം' പദ്ധതി നടപ്പാക്കും. ഓരോ പഞ്ചായത്തിലും 1000 പ്ലാവ്, മാവ്, പുളി എന്നിവ നട്ടുപിടിപ്പിച്ച് പരിപാലിക്കുന്ന പദ്ധതിയാണിത്. പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ച് ജൂൺ 30നകം വിതരണം പൂർത്തിയാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. റോഡി‍​െൻറ ഇരുവശങ്ങൾ, കനാൽ വരമ്പുകൾ, കുളങ്ങളുടെ പാർശ്വഭിത്തികൾ, വിദ്യാലയങ്ങൾ, സർക്കാർ ഓഫിസ് പരിസരങ്ങൾ എന്നിവയിൽ മരം വെച്ചുപിടിപ്പിക്കും. നടാനുള്ള സ്ഥലങ്ങളുടെ വിവരം മേയ് 20നകം ശേഖരിച്ച് കുഴികൾ തയാറാക്കും. നട്ട തൈകൾക്ക് കമ്പിവല, നൈലോൺ നെറ്റ്, മുള എന്നിവ ഉപയോഗിച്ച് സംരക്ഷണം നൽകും. കൂടാതെ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി മൂന്നുവർഷം തൈകൾ നനക്കാനും തീരുമാനിച്ചിട്ടുണ്ട്. പരിസ്ഥിതി ദിനത്തിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നടാനായി 28 ലക്ഷം വൃക്ഷത്തൈകളാണ് വിവിധ നഴ്സറികളിലായി തയാറാവുന്നത്. കൃഷിവകുപ്പ്, സാമൂഹിക വനവത്കരണ വിഭാഗം, തൊഴിലുറപ്പ് പദ്ധതി എന്നിവർ സംയുക്തമാണ് തൈകൾ തയാറാക്കുന്നത്. 40ഓളം ഇനം തൈകളാണ് ജില്ലയിലെ വിവിധ ഫാമുകളിലും നഴ്സറികളിലുമായി നട്ടിരിക്കുന്നത്. മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി നട്ട മരങ്ങൾ സംരക്ഷിക്കാനായി വളരെ വിപുലമായ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ലൈഫ് മിഷൻ പദ്ധതിയിലുൾപ്പെട്ട കുടുംബങ്ങൾക്ക് നാല് മരങ്ങൾ വീതം വെച്ചുപിടിപ്പിക്കാനുള്ള നിർദേശം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.