പാലക്കാട് ഗവ. പോളിടെക്നിക്കിൽ അവധിക്കാല കോഴ്സ്​ പ്രവേശനം

പാലക്കാട്: ഗവ. പോളിടെക്നിക് കോളജ് തുടർവിദ്യാഭ്യാസ കേന്ദ്രത്തിനു കീഴിൽ ആരംഭിക്കുന്ന ഒരു മാസത്തെ അവധിക്കാല കോഴ്സിന് അപേക്ഷിക്കാം. ഡാറ്റാ എൻട്രി ഓപ്പറേറ്റർ, കമ്പ്യൂട്ടർ നെറ്റ് വർക്കിങ്, ഇലക്ട്രിക്കൽ വയറിങ്, 2, 4 വീലർ ൈഡ്രവിങ് ക്ലാസുകൾ (30 ക്ലാസ് വീതം), പ്ലംബിങ്, വെൽഡിങ് കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷാഫോറവും കൂടുതൽ വിവരങ്ങളും തുടർവിദ്യാഭ്യാസ കേന്ദ്ര ഓഫിസിൽ ലഭിക്കും. ഫോൺ: 0491 2571369. മേയ്ദിന കായികമേള പാലക്കാട്: ജില്ല സ്പോർട്സ് കൗൺസിലി‍​െൻറയും തൊഴിൽ വകുപ്പി‍​െൻറയും ആഭിമുഖ്യത്തിൽ മേയ്ദിന കായികമേള സംഘടിപ്പിക്കാൻ എ.ഡി.എം ടി. വിജയ‍‍​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. േട്രഡ് യൂനിയൻ ഭാരവാഹികളുടേയും തൊഴിൽ സ്ഥാപന പ്രതിനിധികളുടേയും സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കാരംസ്, ചെസ്സ്, അത്ലറ്റിക്സ്, വടംവലി ഇനങ്ങളിലാണ് മത്സരം. 2017 നവംബർ ഒന്നിന് മുമ്പ് തൊഴിൽ സ്ഥാപനങ്ങളിലുള്ളവർക്കും േട്രഡ് യൂനിയനുകളിൽ അംഗത്വമുള്ളവർക്കും പങ്കെടുക്കാം. മത്സരങ്ങൾക്കുള്ള എൻട്രികൾ ഏപ്രിൽ 28ന് വൈകീട്ട് അഞ്ചിന് മുമ്പ് ജില്ല സ്പോർട്സ് കൗൺസിൽ ഓഫിസിൽ ലഭ്യമാക്കണം. വിശദവിവരവും അപേക്ഷാഫോറവും ജില്ല സ്പോർട്സ് കൗൺസിൽ ഓഫിസ്, ജില്ല തൊഴിൽ വകുപ്പ് എന്നിവിടങ്ങളിൽ ലഭിക്കുമെന്ന്് ജില്ല സ്പോർട്സ് കൗൺസിൽ സെക്രട്ടറി അറിയിച്ചു. കെൽേട്രാണിൽ തൊഴിലധിഷ്ഠിത കോഴ്സ് പ്രവേശനം പാലക്കാട്: മൊബൈൽ-വെബ് ആപ്ലിക്കേഷൻ രംഗത്തെ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താൻ ഉദ്യോഗാർഥികളെ പ്രാപ്തരാക്കുന്ന തൊഴിലധിഷ്ഠിത ജാവ ആൻേഡ്രായിഡ് ഇേൻറൺഷിപ്പ് െട്രയിനിങ് േപ്രാഗ്രാമിന് കെൽേട്രാണി‍​െൻറ വിവിധ നോളജ് സ​െൻററുകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ബി.ഇ./ബി.ടെക്, ഡിഗ്രി, എം.സി.എ. ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങളും അപേക്ഷ ഫോമും എറണാകുളം കത്രിക്കടവിലുള്ള കെൽേട്രാൺ നോളജ് സ​െൻററിൽനിന്ന് ലഭിക്കും. ഫോൺ: 8943569054.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.