മഞ്ചേരി മെഡിക്കൽ കോളജ്​ ആശുപത്രി ഉച്ചക്കുശേഷം എക്​സ്​റേ ലാബില്ല; കൈത്താങ്ങ്​ തേടി രോഗികൾ

മേഞ്ചരി: എത്ര പറഞ്ഞാലും തീരില്ലെങ്കിലും, പറയാതെ വയ്യ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ദുരിതങ്ങളെക്കുറിച്ച്. രോഗികൾക്ക് ഏത് നിമിഷവും ആവശ്യമായി വരുന്ന എക്സ്റേ ലാബി​െൻറ പരാധീനതകളാണ് ഇതിലൊന്ന്. മുകളിലെ നിലയിൽ പ്രവർത്തിക്കുന്ന എക്സ്റേ ലാബ് ഉച്ചക്ക് ശേഷം മൂന്നുവരെ മാത്രമേ പ്രവർത്തിക്കുന്നുള്ളൂവെന്നാണ് പരാതി. ഇതിനുശേഷം എക്സ്റേ എടുക്കേണ്ടിവരുേമ്പാൾ മുകൾനിലയിലെ രോഗികളെ താഴെയുള്ള ലാബിലേക്ക് എത്തിക്കാൻ ഏറെ പ്രയാസകരമാണ്. തറയിൽ ടൈൽസിടുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഇേപ്പാൾ ട്രോളിയിൽ കൊണ്ടുവരാനാകുന്നില്ല. ഇതിനാൽ രോഗികളെ കിടക്കുന്ന അതേ രീതിയിൽ താങ്ങിയെടുത്ത് കൊണ്ടുവരേണ്ട സ്ഥിതിയാണ്. ഞായറാഴ്ചയാകെട്ട എക്സ്റേ ലാബിൽ ഉള്ള സേവനവും ലഭിക്കുന്നില്ലെന്നാണ് പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.