ഹയർസെക്കൻഡറി ലയനം ചർച്ചചെയ്യണം ^കെ.പി.എസ്.ടി.എ

ഹയർസെക്കൻഡറി ലയനം ചർച്ചചെയ്യണം -കെ.പി.എസ്.ടി.എ മലപ്പുറം: പൊതുവിദ്യാഭ്യാസ മേഖലയുടെ ഏകീകരണ വിഷയവുമായി ബന്ധപ്പെട്ട് ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അധ്യാപക സംഘടനകളുമായും ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുമായും ചർച്ചചെയ്യാൻ സർക്കാർ തയാറാവണമെന്ന് കെ.പി.എസ്.ടി.എ ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അജിത്കുമാർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സനൽകുമാർ മുഖ്യപ്രഭാഷണം നടത്തി. കെ.എൽ. ഷാജു, ഇ. ഉദയചന്ദ്രൻ, ടി.ടി. റോയ് തോമസ്, പി.ടി. ജോർജ്, ജോജോ മാത്യു, സി. ജയേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.