കൊളത്തൂർ: കാൽപന്തിെൻറ പോരിടങ്ങളിൽ ജ്വലിച്ചുനിന്ന രണ്ട് യുവതാരങ്ങൾ അപകടത്തിൽ പൊലിഞ്ഞതിെൻറ െഞട്ടലിലാണ് ഫുട്ബാൾ പ്രേമികൾ. ഞായറാഴ്ച പുലർച്ച പട്ടാമ്പിയിൽ നടന്ന വാഹനാപകടത്തിൽ മരിച്ച ചെർപ്പുളേശ്ശരി പേങ്ങാട്ടിരി സ്വദേശി അജ്മൽ (28), പുലാമന്തോൾ പാലൂർ സ്വദേശി സൽമാൻ ജസീം (സുൽത്താൻ -22) എന്നിവർ കളിക്കളം വിെട്ടാഴിഞ്ഞത് സെവൻസ് ആരാധകർക്ക് വിശ്വസിക്കാനാവുന്നില്ല. രണ്ട് പേരും അഖിലേന്ത്യ സെവൻസിൽ ഷൊർണൂർ സോക്കർ സ്പോർട്ടിങ്ങിന് വേണ്ടി ഇൗ സീസണിൽ ബൂട്ടണിഞ്ഞിരുന്നു. വർഷങ്ങളായി ഷൊർണൂരിന് വേണ്ടി കളിക്കുന്ന അജ്മലിനൊപ്പം ഇത്തവണയാണ് അതിഥി താരമായി സുൽത്താൻ എത്തുന്നത്. സെവൻസ് മൈതാനങ്ങളിൽ ഷൊർണൂരിെൻറ കരുത്തുറ്റ സ്റ്റോപ്പർ ബാക്കായിരുന്നു അജ്മൽ. മലബാറിലെ ഏതാണ്ടെല്ലാ അഖിലേന്ത്യ സെവൻസ് മേളകളിലും നിറസാന്നിധ്യം. കളിക്കാരുടെയും കാണികളുടെയും പ്രിയപ്പെട്ട താരം. കഴിഞ്ഞ സീസണിൽ കേരള പ്രീമിയർ ലീഗിൽ എഫ്.സി തൃശൂരിന് വേണ്ടി ബൂട്ടണിഞ്ഞിരുന്നു. സെൻട്രൽ ബാങ്ക് താരമായിരുന്ന അജ്മൽ പാലക്കാട് ജില്ല ടീമിലും കളിച്ചിട്ടുണ്ട്. സൽമാൻ ജസീം അഖിലേന്ത്യ സെവൻസ് മത്സരങ്ങളിൽ മികച്ച ഫോർവേഡ് താരമായി കളിച്ച് തുടങ്ങിയപ്പോഴേക്കാണ് മരണമെത്തിയത്. കിേക്കഴ്സ് പാലൂരിനു വേണ്ടിയാണ് സ്ഥിരമായി കളിച്ചിരുന്നത്. കുടുംബ സുഹൃത്തുക്കളായ ഇരുവരും ഒരുമിച്ച് വിനോദയാത്ര കഴിഞ്ഞ് മടങ്ങുേമ്പാഴാണ് അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.