ഹർത്താൽ അറസ്​റ്റ്​ തുടരുന്നു; താനൂരിലെ അക്രമികൾ പുറത്ത്​

മലപ്പുറം: ഹർത്താലുമായി ബന്ധപ്പെട്ട് ജില്ലയിൽ അറസ്റ്റ് തുടരുന്നു. റോഡ് ഉപരോധിച്ചവർക്കും പൊലീസിനും വാഹനങ്ങൾക്കും നേരെ തിരിഞ്ഞവർക്കുമെതിരെ വ്യാപകമായി കേസും അറസ്റ്റും നടക്കുകയാണ്. തിരൂരിൽ ഞായറാഴ്ച ആറുപേർ അറസ്റ്റിലായി. പെൺകുട്ടിയുടെ ചിത്രവും പേരും ഉപയോഗിച്ചവർക്കെതിരെയും പോക്സോ അടക്കമുള്ള കുറ്റങ്ങൾ ചുമത്തുന്നുണ്ട്. മലപ്പുറം പൊലീസ് സ്റ്റേഷന് കീഴിൽ മാത്രം ഇത്തരം അഞ്ച് കേസുകളുണ്ട്. എന്നാൽ, ജില്ലയിൽ വ്യാപക ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട താനൂരിൽ ശനിയാഴ്ചവരെ 14 പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. 19 കടകൾ താനൂരിൽ ആക്രമിക്കപ്പെട്ടിരുന്നു. ഹർത്താലിനിടെ കടകൾക്ക് നേരെ വലിയ ആക്രമണങ്ങൾ നടന്നത് ഇവിടെയാണ്. താനൂരിൽ കെ.ആർ ബേക്കറി കുത്തിതുറന്ന് സാധനങ്ങൾ എടുത്തുകൊണ്ടുപോകുകയുമുണ്ടായി. ഇൗ കേസിൽ ഒരാളെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ബേക്കറി ആക്രമണത്തി​െൻറ ദൃശ്യങ്ങളും ഇതിനകം പ്രചരിച്ചിട്ടുണ്ട്. ചില അക്രമികളുടെ മുഖവും രൂപവും ഇതിൽ വ്യക്തമാണ്. സംഭവം നടന്ന് ഒരാഴ്ച പിന്നിടുേമ്പാഴും പ്രതികളിലേക്കെത്താൻ പൊലീസിനായിട്ടില്ല. കെ.ആർ ബേക്കറി അക്രമിച്ചവരിൽ ഭൂരിപക്ഷവും ഒരു രാഷ്ട്രീയ പാർട്ടിയുടെ അനുയായികളാണെന്ന പ്രചാരണവുമുണ്ട്. താനൂരിൽ ആവേശപ്രകടനം നടന്നത് രണ്ട് കടകളിലെന്ന് ജലീൽ *ബി.ജെ.പിക്കും വെൽഫെയർ പാർട്ടിക്കും ഒരേ നിറം മലപ്പുറം: ഹർത്താൽദിനത്തിൽ താനൂരിൽ നടത്തിയ ഇടപെടലും പരാമർശവും ചർച്ചയായതോടെ അവക്ക് മറുപടിയുമായി മന്ത്രി കെ.ടി. ജലീൽ. താനൂരിൽ വലിയതോതിൽ ആക്രമണം നടന്നത് രണ്ട് കടകൾക്ക് നേരെയെന്ന് മന്ത്രി ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു. കെ.ആർ ബേക്കറിയും പടക്കകടയുമാണ് ഇതെന്നും മന്ത്രി പറയുന്നു. ഹർത്താലിന് സാധാരണ സംഭവിക്കുന്ന പ്രശ്നങ്ങൾക്കപ്പുറം കട തുറക്കാനാകാത്ത വിധം മറ്റൊരു കടയിലും ഹർത്താലുകാരുടെ ആവേശപ്രകടനത്തിൽ ഒന്നും സംഭവിച്ചിട്ടില്ല. ബി.ജെ.പിയും സംഘ്പരിവാരങ്ങളും ബേക്കറിയും, പടക്കകടയും പൂർണമായും തകർന്നതി​െൻറ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് കലാപത്തിന് കോപ്പ് കൂട്ടാനും മലപ്പുറത്തി​െൻറ മതേതര മുഖത്ത് കരിവാരിത്തേക്കാനും ശ്രമിക്കുന്നതിനിടയിലാണ് താനൂരിലെത്തിയതെന്നും മന്ത്രി വ്യക്തമാക്കുന്നു. മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡൻറി​െൻറതടക്കം താനൂരിൽ 19 കടകൾ തകർക്കപ്പെട്ടിരുന്നു. ഇതിൽ ഭൂരിപക്ഷവും മുസ്ലിം സമുദായങ്ങളുടെതായിരുന്നു. ഇവ കണക്കിലെടുക്കാതെ താനൂരിൽ പ്രത്യേക മതവിഭാഗത്തിനെതിരെ വര്‍ഗീയമായ ആക്രമണം നടന്നുവെന്ന പ്രചാരണം സമൂഹമാധ്യമങ്ങളിലുണ്ടായി. മന്ത്രി കെ.ടി. ജലീല്‍ താനൂരിലെത്തി നടത്തിയതും ഇതേ പ്രസ്താവനയായിരുന്നു. കെ.ആർ ബേക്കറിക്കായി സ്വന്തം നിലയിൽ മന്ത്രി പണപിരിവ് ആരംഭിക്കുകയും ചെയ്തു. ഇതും ഒരു വിഭാഗത്തി‍​െൻറ സ്ഥാപനങ്ങള്‍ മാത്രം ആക്രമിക്കപ്പെട്ടു എന്ന പ്രതീതിയുണ്ടാക്കി. ഇതിനെതിരെ മുസ്ലിം ലീഗ് അടക്കമുള്ള സംഘടനകൾ രംഗത്തെത്തിയിരുന്നു. ബേക്കറി ആക്രമിച്ചത് സി.പി.എമ്മുകാരാണെന്നും അവരെ രക്ഷിക്കാൻ ജലീൽ വർഗീയ ധ്രുവീകരണമുണ്ടാക്കുകയാണെന്നും ആരോപണം ഉയർന്നു. ഇതോടെയാണ് ത​െൻറ ഇടപെടലുകളെ ന്യായീകരിച്ച് ജലീൽ ഫേസ്ബുക്കിൽ കുറിപ്പിട്ടത്. ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ച മുസ്ലിം ലീഗ്, വെൽഫെയർ പാർട്ടി എന്നിവരെ പോസ്റ്റിൽ കടന്നാക്രമിക്കുന്ന ജലീൽ ബി.ജെ.പിക്കും വെൽഫെയർ പാർട്ടിക്കും ഒരേ നിറമാണെന്നും ആരോപിക്കുന്നു. താനൂരിൽ ആക്രമണം നടന്ന സ്ഥാപനങ്ങളുടെ വാർത്ത നൽകിയ ചാനലിനെയും ജലീൽ കുറ്റപ്പെടുത്തുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.