ചെർപ്പുളശ്ശേരി: ഞായറാഴ്ച പുലർച്ച പട്ടാമ്പിയിലുണ്ടായ അപകടത്തിൽ മരിച്ച നെല്ലായ പേങ്ങാട്ടിരിയിലെ ഫുട്ബാൾതാരം മുഹമ്മദ് അജ്മലിനും മാതാവ് സുഹ്റക്കും നാടിെൻറ യാത്രാമൊഴി. ഇരുവരുടെയും ഖബറടക്കം ഞായറാഴ്ച വൈകീട്ട് നാലിന് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പേങ്ങാട്ടിരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു. വല്യുപ്പ മൊയ്തുട്ടിയുടെ വീട്ടിൽ പൊതുദർശനത്തിന് വെച്ച മൃതദേഹം കാണാൻ മലപ്പുറം-പാലക്കാട് ജില്ലകളിലെ കാൽപന്ത് ആരാധകരും കളിക്കാരും സംഘാടകരുമടക്കം നിരവധി പേരെത്തി. എ വൺ ഫുട്ബാൾ അക്കാദമിയിലൂടെ വളർന്ന അജ്മലിെൻറ നിനച്ചിരിക്കാതെയുള്ള മരണത്തിൽ വിതുമ്പുകയാണ് പരിശീലകനായ എ വൺ സലാം. ജില്ല യൂത്ത് ഫുട്ബാളിൽ കഴിഞ്ഞ വർഷം മികച്ച സ്റ്റോപ്പർ ബാക്കായിരുന്ന അജ്മൽ കളിക്കാർക്ക് മാതൃകയായിരുന്നെന്ന് പറമ്പിൽ പീടിക ഓസ്കാർ കാക്കത്തോട് ടീം മാനേജർ പറഞ്ഞു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് അകാലത്തിൽ മരിച്ച പിതാവിെൻറ ചികിത്സയുടെ സാമ്പത്തിക ഭാരം, മുടങ്ങിയ വിദ്യാഭ്യാസം, സഹോദരിയുടെ മകെൻറ ദുരന്ത മരണം, വാടക വീട്ടിൽനിന്ന് മോചനം... തുടങ്ങി ഒേട്ടറെ പ്രാരബ്ധങ്ങൾക്കിടയിലാണ് അജ്മൽ കളിക്കളത്തിൽ നിറഞ്ഞത്. ഖത്തർ കെ.എം.സി.സിക്ക് വേണ്ടി കളിക്കാൻ തുടർച്ചയായ നാലുവർഷം ക്ഷണം ലഭിച്ചിട്ടും ഉമ്മയെ വിട്ടുപോകാനാവാത്തതിനാൽ ഉപേക്ഷിക്കേണ്ടിവന്ന അജ്മലിെൻറ അന്ത്യയാത്രയിലും ഉമ്മ കൂടെയുണ്ടായെന്നത് യാദൃശ്ചികമാകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.