ഹർത്താലി​െൻറ ചുരുളഴിച്ച്​ മലപ്പുറം ടീം; മോഹനചന്ദ്രന്​ വീണ്ടും പൊൻതൂവൽ

മലപ്പുറം: സംഘർഷസാധ്യതയുള്ളതും വെല്ലുവിളി നിറഞ്ഞതുമായ കേസുകളുടെ ചുരുളഴിക്കാൻ കേരള പൊലീസിന് ആശ്രയിക്കാവുന്ന ആദ്യ പേരുകളിലൊന്നായ പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രന് വീണ്ടും അഭിമാനനിമിഷം. സമൂഹമാധ്യമ ഹർത്താൽ ആസൂത്രണം ചെയ്തവരെ ദിവസങ്ങൾക്കകം പിടികൂടുകയും ദുരൂഹത മാറ്റുകയും ചെയ്തതിലൂടെ കേരളം മുഴുവൻ ഉറ്റുനോക്കിയ ഒരു സംഭവത്തിന് വ്യക്തത വരുത്തിയതാണ് ഒടുവിലത്തേത്. സമീപകാലത്ത് മലബാറിൽ കോളിളക്കം സൃഷ്ടിച്ച കേസുകളിെലല്ലാം മോഹനചന്ദ്ര​െൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തി​െൻറ സാന്നിധ്യമുണ്ട്. അഞ്ചുനാൾ ഉൗണും ഉറക്കവുമില്ലാതെ പരിശ്രമിച്ചാണ് ഹർത്താൽ ആസൂത്രണത്തി​െൻറ ചുരുളഴിച്ചത്. ഒരു തരത്തിലുള്ള മുൻവിധിക്കും ഇടംകൊടുക്കാതെ, വാസ്തവമറിയാൻ ഏതറ്റംവരെയും പോകുന്ന ശൈലിയാണ് മോഹനചന്ദ്രേൻറത്. ആ അന്വേഷണമികവ് ആദ്യമായി ശ്രദ്ധിക്കപ്പെട്ടത് ചേലേമ്പ്ര ബാങ്ക് കവർച്ചയുമായി ബന്ധപ്പെട്ടായിരുന്നു. ദിവസങ്ങൾക്കകം തൊണ്ടിമുതലുകളുമായി പ്രതികൾ പിടിയിലായി. സംഘർഷത്തി​െൻറ മഞ്ഞുരുക്കാൻ മോഹനചന്ദ്ര​െൻറ അന്വേഷണം മുമ്പും സർക്കാറിനെ തുണച്ചിട്ടുണ്ട്്. മലപ്പുറം ജില്ലയിൽ നായ്ക്കൾക്ക് തുടർച്ചയായി വെേട്ടൽക്കുന്നത് തീവ്രവാദ സംഘങ്ങളുടെ പരിശീലനത്തിനിടെയാണെന്ന പ്രചാരണം ശക്തമായ കാലത്ത് പുറത്തുവന്ന അദ്ദേഹത്തി​െൻറ അന്വേഷണ റിപ്പോർട്ട് ഒരുദാഹരണം മാത്രം. ഇണചേരുന്ന സീസണിൽ, നായ്ക്കൾ കടിപിടി കൂടിയുണ്ടാകുന്ന മുറിവുകളാണ് ഇവയെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ തെളിയിക്കപ്പെട്ടു. കൊടിഞ്ഞി ഫൈസൽ വധക്കേസിലും തുടർന്ന് നടന്ന ബിബിൻ െകാലക്കേസിലും പ്രതികളെ വലയിലാക്കാൻ മോഹനചന്ദ്ര​െൻറ സംഘം നിർണായക പങ്കുവഹിച്ചു. കാസർകോട് റിയാസ് മൗലവിയുടെ ഘാതകരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നതും ഇവർ തന്നെ. അരീക്കോട് കുനിയിൽ ഇരട്ടക്കൊലക്കേസ് തെളിയിച്ചതും പ്രതികളെ വിദേശത്തുനിന്ന് തിരിച്ചെത്തിച്ചതും മോഹനചന്ദ്ര​െൻറ മിടുക്കുകൊണ്ടാണ്. ഝാർഖണ്ഡിൽനിന്ന് കുട്ടികളെ കൊണ്ടുവന്ന കേസന്വേഷിച്ച ൈക്രംബ്രാഞ്ച് സംഘത്തിലും അദ്ദേഹമുണ്ടായിരുന്നു. പൊലീസിന് തലവേദനയായ മാവോവാദി ഭീഷണിക്കാലത്ത് മലപ്പുറം എസ്.പി പ്രധാനമായും ആശ്രയിച്ചത് മോഹനചന്ദ്ര​െൻറ സംഘത്തെയാണ്. കരുളായി വനത്തിലെ വെടിവെപ്പിനു മുമ്പും ശേഷവും കാട് അരിച്ചുെപറുക്കിയുള്ള പരിശോധനയുടെ നേതൃത്വം അദ്ദേഹത്തിനായിരുന്നു. സമൂഹമാധ്യമ ഹർത്താലിന് പിന്നിൽ സംഘ്പരിവാർ ബന്ധമുള്ളവരാണെന്ന് കണ്ടെത്തിയതോടെ വാട്സ്ആപ്പിലൂടെ ഉൗഹാപോഹം പരത്തി കൂടുതൽ കുഴപ്പമുണ്ടാക്കാനുള്ള ആസൂത്രിതനീക്കമാണ് തടയാനായത്. ഇതിന് കേരളം കടപ്പെട്ടിരിക്കുന്നത് ജില്ല പൊലീസ് സൂപ്രണ്ട് ദേബേഷ് കുമാർ ബെഹ്റയുടെ മേൽനോട്ടത്തിലുള്ള മലപ്പുറത്തെ പൊലീസ് സംഘത്തോടാണ്. മലപ്പുറം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലി​െൻറ പ്രത്യേക സ്ക്വാഡും സൈബർ സെല്ലും ഹർത്താൽ അന്വേഷണത്തിൽ സജീവ പങ്കാളികളായിരുന്നു. നിലമ്പൂർ സ്വദേശിയും മുൻ സി.ആർ.പി.എഫ് സബ് ഇൻസ്പെക്ടറുമാണ് 51കാരനായ മോഹനചന്ദ്രൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.