വടക്കഞ്ചേരി: ഏപ്രിൽ 27ന് ഡി.വൈ.എഫ്.ഐ നടത്തുന്ന യുവജന മുന്നേറ്റത്തിെൻറ ഭാഗമായി വടക്കഞ്ചേരി ബ്ലോക്ക് ആരംഭിച്ചു. പുതുക്കോട്ടിൽ നടന്ന ഉദ്ഘാടനം ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡൻറ് ടി.എം. ശശി നിർവഹിച്ചു. സി. രജിൻ അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ. സുലോചന, ജാഥ ക്യാപ്റ്റൻ കെ. ജയപ്രകാശൻ, എ.കെ. സെയ്ത് മുഹമ്മദ്, കെ.എൻ. സുകുമാരൻ, എം.കെ. ചന്ദ്രൻ, എം.ജി. ലെനിൻ, ബി. ബിനീഷ്, അൻവർ എന്നിവർ സംസാരിച്ചു. ജാഥക്ക് തിങ്കളാഴ്ച വിവിധ കേന്ദ്രങ്ങളിൽ നൽകുന്ന സ്വീകരണത്തിന് ശേഷം കിഴക്കഞ്ചേരി പാണ്ടാംകോട്ടിൽ സമാപിക്കും. സമാപന പൊതുയോഗം സി.പി.എം ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ബി.ജെ.പിയും മോദിയും ജനത്തിെൻറ മുഖ്യശത്രു -ബിനോയ് വിശ്വം ആലത്തൂര്‍: ഇന്ത്യയിലെ ഭൂരിപക്ഷം ജനത്തിെൻറയും മുഖ്യശത്രുവായി ബി.ജെ.പിയും നരേന്ദ്രമോദിയും മാറിയെന്ന് ദേശീയ എക്‌സിക്യൂട്ടിവ് അംഗം ബിനോയ് വിശ്വം. മോദിയെ പുറത്താക്കാന്‍ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാൻ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. 23ാം പാര്‍ട്ടി കോണ്‍ഗ്രസിെൻറ ഭാഗമായി വടക്കഞ്ചേരിയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വന്‍ വിലക്കയറ്റത്തിന് വഴിവെക്കുന്ന ഇന്ധനവില വര്‍ധനവിലൂടെ മോദി രാജ്യത്തെ കൊള്ളയടിക്കുകയാണ്. ഭരണം കിട്ടില്ലെന്നുറപ്പായതോടെ അദ്ദേഹം വിനോദസഞ്ചാരം നടത്തുകയാണ്. രാജ്യത്തെ ജനങ്ങളുടെ അക്കൗണ്ടില്‍ 15 ലക്ഷം നിക്ഷേപിക്കുമെന്ന് പറഞ്ഞ് ജനങ്ങളുടെ കൈവശം ഉണ്ടായിരുന്നതുംകൂടി കവര്‍ന്നെടുക്കുകയായിരുന്നുവെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. ഇരുചക്ര വാഹനങ്ങളുടെയും റെഡ്വളൻറിയര്‍മാരുടെയും അകമ്പടിയോടെ സ്വാതി ജങ്ഷനില്‍നിന്ന് പതാക ജാഥയെ സ്വീകരിച്ച് വടക്കഞ്ചേരി മന്ദം മൈതാനിയിലെത്തിച്ചു. ജാഥാംഗങ്ങളായ എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, സി.പി.ഐ സംസ്ഥാന എക്‌സി. അംഗം വി. ചാമുണ്ണി, കേരള മഹിള സംഘം ജനറല്‍ സെക്രട്ടറി പി. വസന്തം, എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, സി.പി.ഐ കണ്ണൂര്‍ ജില്ല സെക്രട്ടറി അഡ്വ. പി. സന്തോഷ് കുമാര്‍, മലപ്പുറം ജില്ല സെക്രട്ടറി പി.പി. സുനീര്‍ എന്നിവര്‍ക്കൊപ്പം ദേശീയ എക്‌സി. അംഗം കെ.ഇ. ഇസ്മയിൽ, സി.പി.ഐ ജില്ല സെക്രട്ടറി കെ.പി. സുരേഷ്‌രാജ്, നെന്മാറ മണ്ഡലം സെക്രട്ടറി എം.ആർ. നാരായണന്‍, കുഴല്‍മന്ദം മണ്ഡലം സെക്രട്ടറി ആർ. രാധാകൃഷ്ണന്‍, ജില്ല കൗണ്‍സില്‍ അംഗം കെ.വി. ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ എന്‍. അമീര്‍ സ്വാഗതവും കെ. രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു. എ.ടി.എമ്മിൽനിന്ന് പണം തട്ടിയ തമിഴ്നാട് സ്വദേശി പിടിയിൽ നെന്മാറ: ഇടപാടുകാരുടെ പിൻനമ്പർ കൈക്കലാക്കി നെന്മാറയിലെ എസ്.ബി.ഐ എ.ടി.എമ്മിൽനിന്ന് പണം തട്ടിയെടുത്ത സംഭവത്തിൽ തമിഴ്നാട് സ്വദേശിയെ നെന്മാറ പൊലീസ് പിടികൂടി. ആനമല സ്വദേശി ശെന്തിൽകുമാറിനെയാണ് (33) പിടികൂടിയത്. മാർച്ച് ഏഴിന് എ.ടി.എമ്മിൽനിന്ന് പണമെടുത്ത് കൊടുക്കാമെന്ന വ്യാജേന പിൻനമ്പർ മനസ്സിലാക്കി പണം പിൻവലിക്കുകയായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു. ഇങ്ങനെ 12,000 രൂപ തട്ടിയെടുത്തെന്ന ഒരു നിക്ഷേപകെൻറ പരാതിയെ തുടർന്നാണ് അന്വേഷണം നടന്നത്. നെന്മാറ സി.ഐ ഉണ്ണികൃഷ്ണൻ പ്രതിയെ അറസ്റ്റ്് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.