ഹർത്താൽ: വണ്ടൂരിൽ അഞ്ചുപേർ കൂടി അറസ്​റ്റിൽ

വണ്ടൂർ: സോഷ്യൽമീഡിയ ഹർത്താലുമായി ബന്ധപ്പെട്ട് അഞ്ചുപേർ കൂടി അറസ്റ്റിലായി. വണ്ടൂർ കാരക്കപ്പറമ്പ് കോന്തകുളവൻ നിസാമുദ്ദീൻ (33), കാപ്പിച്ചാൽ തട്ടാരക്കാടൻ മുഹമ്മദ് കെൻസ് (18), കാപ്പിച്ചാൽ എലമ്പ്ര ശ്രീനാഥ് (24), കോക്കാടൻകുന്ന് കരുമാരപ്പറ്റ ശ്രീധർ (46), പള്ളിക്കുന്ന് പുത്തൻപീടിക ആസിഫലി (48) എന്നിവരെയാണ് എസ്.ഐ പി. ചന്ദ്രൻ അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് വണ്ടൂരിൽ അറസ്റ്റിലായവരുടെ എണ്ണം 32 ആയി. വരും ദിവസങ്ങളിലും കൂടുതൽപേർ അറസ്റ്റിലാകുമെന്നാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.