ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ ബ്രാൻഡുകൾ: രണ്ടെണ്ണത്തിൽ അപാകതയില്ലെന്ന്​

കോഴിക്കോട്: ഗുണനിലവാരമില്ലാത്ത 27 വെളിച്ചെണ്ണ ബ്രാൻഡുകൾ കണ്ടെത്തിയത് സംബന്ധിച്ച് ഭക്ഷ്യസുരക്ഷ വകുപ്പി​െൻറ റിപ്പോർട്ടിലുൾപ്പെട്ട രണ്ട് ബ്രാൻഡുകൾ ബാച്ച് നമ്പറില്ലാത്തതാണെന്നും ഗുണനിലവാരത്തിൽ കുഴപ്പമില്ലെന്നും ജില്ല ഭക്ഷ്യസുരക്ഷ അസി. കമീഷണർ പി.കെ. ഏലിയാമ്മ അറിയിച്ചു. ഗുണനിലവാരം കുറഞ്ഞ ബ്രാൻഡുകളുടെ ലിസ്റ്റ് തയാറാക്കിയപ്പോൾ ശരിയായ ലേബലും ബാച്ച് നമ്പറും ഇല്ലാത്തതിന് കേസെടുത്ത ഹരിത (പൂക്കോട്ട് ഒായിൽ മിൽ എളേറ്റിൽ, വേട്ടാളി), സദ്യ (മുണ്ടുവയൽ കോക്കനട്ട് പ്രോസസിങ് യൂനിറ്റ് ചുങ്കത്തറ) എന്നീ രണ്ട് ബ്രാൻഡുകൾ ഉൾപ്പെട്ടത് ഒാഫിസിൽനിന്ന് വന്ന പിഴവുമൂലമാണെന്നും ഭക്ഷ്യസുരക്ഷ അസി. കമീഷണർ പത്രക്കുറിപ്പിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.