അരീക്കോട് ടൗണിൽ വെള്ളക്കെട്ട്

അരീക്കോട്: നഗര സൗന്ദര്യവത്കരണത്തി​െൻറ ഭാഗമായി ആരംഭിച്ച പൊതുമരാമത്ത് പണികൾ സാവധാനത്തിലായതോടെ ജനം ദുരിതത്തിലായി. ഞായറാഴ്ച പെയ്ത മഴയോടെ ടൗണിൽ എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ മുക്കം റോഡിൽ പലയിടത്തായി വെള്ളക്കെട്ടുയർന്നത് വാഹനഗതാഗതത്തെയും കാൽനടയാത്രക്കാരേയും സാരമായി ബാധിച്ചു. ബാപ്പുസാഹിബ് സ്റ്റേഡിയത്തിന് മുൻവശമാണ് വലിയ വെള്ളക്കെട്ടുണ്ടായത്. ഇവിടത്തെ കലുങ്കി​െൻറ പണി പാതിവഴിയിൽ നിർത്തിയിരിക്കുകയാണ്. പുതുതായി നിർമിച്ച ഓടകളിലേക്ക് മഴവെള്ളം എത്താതായതോടെയാണ് സംസ്ഥാനപാത വെള്ളത്തിനടിയിലായത്. 2.7 കോടി രൂപ ചെലവിലുള്ള പദ്ധതി പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് ആറ് മാസമായി. ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കിയില്ലെങ്കിൽ മഴക്കാലമാരംഭിച്ചാൽ വൻ ദുരിതമായിരിക്കും ഫലം. നഗര സൗന്ദര്യവത്കരണത്തി​െൻറ ഭാഗമായി പാതക്കിരുവശവുമുള്ള പതിറ്റാണ്ടുകൾ പ്രായമുള്ള നിരവധി തണൽമരങ്ങൾ മുറിച്ചു മാറ്റിക്കൊണ്ടിരിക്കുകയാണ്. നടപ്പാത നിർമിക്കുന്ന ഭാഗത്തെ മരങ്ങളെങ്കിലും തറകെട്ടി സംരക്ഷിച്ച് നിർത്താവുന്ന തരത്തിൽ പദ്ധതി രൂപവത്കരിക്കേണ്ടതിന് പകരം മരങ്ങൾ മുറിച്ചുനീക്കുന്നത് ജനങ്ങളിൽ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. പാലം മുതൽ പത്തനാപുരം വരെ സൗന്ദര്യവത്കരണം നടത്തുമ്പോൾ ഇരുവശവുമുള്ള തണൽമരങ്ങളും മുറിച്ചുമാറ്റുമെന്നാണ് സൂചന. പൊതുമരാമത്ത് വകുപ്പും കരാറുകാരും പ്രശ്നത്തിൽ കുറ്റകരമായ അനാസ്ഥ കാണിക്കുന്നു എന്നാരോപിച്ച് മുസ്‌ലിം ലീഗ് കഴിഞ്ഞ ദിവസം അരീക്കോട്ട് പ്രതിഷേധ ധർണ സംഘടിപ്പിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.