ഗതാഗത മാസ്​റ്റർ പ്ലാൻ രൂപവത്​കരിക്കണം ^പരിഷത്ത്​ ജില്ല സമ്മേളനം

ഗതാഗത മാസ്റ്റർ പ്ലാൻ രൂപവത്കരിക്കണം -പരിഷത്ത് ജില്ല സമ്മേളനം മഞ്ചേരി: ജില്ലക്ക് അനുഗുണമായ സമഗ്രവും ശാസ്ത്രീയവുമായ ഗതാഗത മാസ്റ്റർ പ്ലാൻ രൂപവത്കരിക്കാൻ ജില്ല പഞ്ചായത്ത് നേതൃത്വം നൽകണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ല സമ്മേളനം ആവശ്യപ്പെട്ടു. വികസന പ്രവർത്തനങ്ങളിൽ വയലുകളും തണ്ണീർത്തടങ്ങളും കുന്നുകളും സംരക്ഷിച്ചുള്ള സമീപനം വേണം. ബദൽ സ്കൂളുകളിലെ കുട്ടികൾക്ക് ഫലപ്രദമായ അധ്യയനം ഉറപ്പുവരുത്തുക, തീരദേശ നിർമാണ പ്രവർത്തനങ്ങൾക്കുള്ള ദൂരപരിധിയിൽ ഇളവു നൽകിയതിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറുക തുടങ്ങിയ പ്രമേയങ്ങളും അംഗീകരിച്ചു. ഡോ. പി.വി. പ്രകാശ് ബാബു ക്ലാസെടുത്തു. വി. വിനോദ്, കെ.കെ. ജനാർദനൻ, പ്രസിഡൻറ് വി.വി. മണികണ്ഠൻ, കവി എം.എം. സചീന്ദ്രൻ, എം.എസ്. മോഹനൻ, ഇ. വിലാസിനി, സി.പി. സുരേഷ്ബാബു, കെ. അരുൺകുമാർ, കെ.കെ. പുരുഷോത്തമൻ, പി.ടി. വിനോയി, പി.പി. പ്രശാന്ത്, പി. നാരായണൻ എന്നിവർ സംസാരിച്ചു. പ്രസിഡൻറായി വി.വി. മണികണ്ഠനെയും സെക്രട്ടറിയായി വി.ആർ. പ്രമോദിനെയും തെരഞ്ഞെടുത്തു. ജയ് സോമനാഥൻ, പി. സാജിത (വൈസ് പ്രസി.), സി.എൻ. സുനിൽ, അംബുജം (ജോ. സെക്ര.), പി. സുധീർ (ട്രഷ.) എന്നിവരാണ് മറ്റ് ഭാരവാഹികൾ. kssp manikandan വി.വി. മണികണ്ഠൻ (പ്രസി.) kssp pramod വി.ആർ. പ്രമോദ് (സെക്ര.)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.