കിസാൻ മേള മേയ് 5, 6 തീയതികളിൽ: സംഘാടക സമിതിയായി

പട്ടാമ്പി: ജില്ല ആത്മയുടെ ആഭിമുഖ്യത്തിലുള്ള ജില്ലതല കിസാൻമേള മേയ് 5, 6 തീയതികളിൽ പട്ടാമ്പി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടത്താൻ പട്ടാമ്പി താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം തീരുമാനിച്ചു. മുഹമ്മദ് മുഹ്സിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പട്ടാമ്പി എ.ഡി.എ സൂസൻ ബെഞ്ചമിൻ, നഗരസഭ ചെയർമാൻ കെ.പി. വാപ്പുട്ടി, ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജിഷാർ പറമ്പിൽ, പട്ടാമ്പി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എസ്. മഹാലിംഗം, പ്രധാനാധ്യാപിക ഫാത്തിമ, പി.ടി.എ പ്രസിഡൻറ് ഷാനവാസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുമ സുന്ദരൻ, പട്ടാമ്പി ക്ഷീര വികസന ഓഫിസ് ഉദ്യോഗസ്ഥ ജാസ്മിൻ, ഡോ. മൂസ, മറ്റ് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു. ആത്മ പ്രോജക്ട് ഡയറക്ടർ ഇൻചാർജ് ഡോ. സിന്ധു സ്വാഗതം പറഞ്ഞു. മേളയുടെ വിജയത്തിനായി ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, ജില്ല കലക്ടർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ്, പ്രിൻസിപ്പൽ കൃഷി ഓഫിസർ, ഡെപ്യൂട്ടി ഡയറക്ടർ ഫിഷറീസ്, ഡെപ്യൂട്ടി ഡയറക്ടർ ഡെയറി, ജില്ല മൃഗസംരക്ഷണ ഓഫിസർ, മണ്ണ് സംരക്ഷണ ഓഫിസർ, സോയിൽ സർവേ ഓഫിസർ എന്നിവരെ രക്ഷാധികാരികളായി സംഘാടകസമിതി രൂപവത്കരിച്ചു. മറ്റു ഭാരവാഹികൾ: മുഹമ്മദ് മുഹ്സിൻ എം.എൽ.എ (ചെയർ), ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ശാന്തകുമാരി (കൺ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.