ദലിത് സംയുക്ത സമിതി യോഗം

പട്ടാമ്പി: കേരള ദലിത് സംയുക്ത സമിതിയുടെ താലൂക്ക് സംഘാടക സമിതി യോഗം ചേർന്നു. ഏപ്രിൽ 26ന് പട്ടാമ്പി താലൂക്ക് ഓഫിസിനു മുന്നിൽ വിവിധ ദലിത് സംഘടനകളുടെ നേതൃത്വത്തിൽ ഉപവാസ സമരം സംഘടിപ്പിക്കാൻ തീരുമാനിച്ചു. സംസ്ഥാനത്ത് ദലിതരുടെ നേർക്ക് നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചും അതിക്രമങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഉപവാസ സമരം സംഘടിപ്പിക്കുന്നതെന്ന് കേരള ദലിത് സംയുക്ത സമിതി ജില്ല കൺവീനർ ചോലയിൽ വേലായുധൻ അറിയിച്ചു. സംയുക്ത സമിതി ജില്ല ഭാരവാഹികളായി കെ. അച്യുതൻ (ചെയർ.), ചോലയിൽ വേലായുധൻ (കൺ.) എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.