ഗ്രീൻ േപ്രാട്ടോകോൾ രണ്ടാംഘട്ടം പരിശീലനം ആരംഭിച്ചു

പാലക്കാട്: സെക്രേട്ടറിയറ്റ് മുതൽ സംസ്ഥാനത്ത് എല്ലാ സർക്കാർ ഓഫിസുകളിലും ഹരിത പെരുമാറ്റചട്ടം നടപ്പാക്കുന്നതി‍​െൻറ ഭാഗമായി പാലക്കാട് ജില്ലയിൽ ഹരിത േപ്രാട്ടോകോൾ പരിശീലനത്തി‍​െൻറ രണ്ടാംഘട്ടം ജില്ല പഞ്ചായത്ത് ഹാളിൽ ആരംഭിച്ചു. 2018 േമയ് 15ന് ജില്ലയിലെ മുഴുവൻ സർക്കാർ ഓഫിസുകളും ഗ്രീൻ േപ്രാട്ടോകോൾ ഓഫിസുകളായി പ്രഖ്യാപിക്കുന്നതിനുള്ള കർമപരിപാടികൾ ദ്വിദിന പരിശീലനത്തിൽ തയാറാക്കും. പരിശീലന പരിപാടിയുടെ ഉദ്ഘാടനം അഡീഷനൽ ഡിസ്ട്രിക്ട് മജിസ്േട്രറ്റ് ടി. വിജയൻ നിർവഹിച്ചു. ഹരിതകേരളം മിഷൻ ജില്ല കോഓഡിനേറ്റർ വൈ. കല്ല്യാണകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലയിലെ 71 ഓഫിസുകളെ പ്രതിനിധീകരിച്ച് 71 ഗ്രീൻ േപ്രാട്ടോകോൾ ഓഫിസർമാർക്കാണ് പരിശീലനം നൽകുന്നത്. ഹരിതകേരളം മിഷൻ സ്റ്റേറ്റ് റിസോഴ്സ് പേഴ്സൻമാരായ വി. രാധാകൃഷ്ണൻ, സി. നാരായണൻകുട്ടി, വിമൽരാജ്, എ. മോഹനൻ, കണ്ടമുത്തൻ തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. േപ്രാഗ്രാം ഓഫിസർ ഷെറീഫ്, ഹാറൂൺ അലി തുടങ്ങിയവരും പങ്കെടുത്തു. എഫ്.എസ്.ഇ.ടി.ഒ കൂട്ടധർണ പാലക്കാട്: പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധന നടപടികൾ ത്വരിതപ്പെടുത്തുക, നിശ്ചിതകാല തൊഴിൽ ഏർപ്പെടുത്തിയ കേന്ദ്രവിജ്ഞാപനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എഫ്.എസ്.ഇ.ടി.ഒ പാലക്കാട് ജില്ലകമ്മിറ്റി ആഭിമുഖ്യത്തിൽ ജീവനക്കാരും അധ്യാപകരും സിവിൽ സ്റ്റേഷൻ പരിസരത്ത് കൂട്ടധർണ നടത്തി. ധർണ കെ.ജി.ഒ.എ സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. എം.എ. നാസർ ഉദ്‌ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ ജില്ല പ്രസിഡൻറ് എം.എ. അരുൺകുമാർ അധ്യക്ഷത വഹിച്ചു. എം.വി. ശശിധരൻ, ജയപ്രകാശ്, ഐ. ഷാഹുൽ ഹമീദ്, ആർ. സാജൻ, സുരേഷ് എന്നിവർ സംസാരിച്ചു. ഫോറസ്റ്റ് ഓഫിസിലേക്ക് കർഷകർ റാലി നടത്തി പാലക്കാട്: വന്യജീവി ആക്രമണത്തിനെതിരെ കത്തോലിക്ക കോൺഗ്രസ് പാലക്കാട് രൂപത സമിതിയുടെ ആഭിമുഖ്യത്തിൽ ഒലവക്കോട് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഓഫിസിലേക്ക് കർഷകർ റാലി നടത്തി. കത്തോലിക്ക കോൺഗ്രസ് രൂപത ഡയറക്ടർ റവ. ഡോ. ജോർജ് തുരുത്തിപ്പള്ളി റാലിയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഓഫിസിന് സമീപം റാലി പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി പ്രസിഡൻറ് അഡ്വ. ബിജു പറയന്നിലം ഉദ്ഘാടനം ചെയ്തു. മോഹൻ ഐസക്, ചാർളി മാത്യു, അഡ്വ. ബോബി പൂവ്വത്തിങ്കൽ, തോമസ് ആൻറണി, അജോ വട്ടുകുന്നേൽ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന്, അഡ്വ. ബിജു പറയന്നിലവും കത്തോലിക്ക കോൺഗ്രസ് രൂപത ഭാരവാഹികളും ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഡോ. ആർ. ആടലരശന് നിവേദനം സമർപ്പിച്ച് കൂടിക്കാഴ്ച നടത്തി. ഇക്കാര്യത്തിൽ അടിയന്തര പരിഹാരം കാണുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.