മാർഗം കളിയിൽ വിക്ടോറിയ

ഗുരുവായൂർ: ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നു പറയുന്നതു പോലെയാണ് മാർഗംകളിയിൽ പാലക്കാട് ഗവ. വിക്ടോറിയ കോളജി​െൻറ വിജയം. ഓരേ സംഘം മാർഗം കളിക്കായി വേദിയിലെത്തിയതി​െൻറ മൂന്നാം വർഷമാണ് കോളജ് ഒന്നാമതെത്തിയത്. കഴിഞ്ഞ വർഷം കിട്ടിയത് മൂന്നാം സ്ഥാനം. നൃത്ത ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടി മുന്നേറുന്ന രഞ്ജിത സി. ഗോപാൽ നയിച്ച സംഘത്തിൽ വി.കെ. മായ, പൂജ, ചാന്ദിനി, കീർത്തി, അശ്വതി, മീനാക്ഷി, ദർശന എന്നിവരാണുള്ളത്. ഗുരുവും ശിഷ്യനും ചേർന്നാണ് പരിശീലനം നൽകിയതെന്ന പ്രത്യേകതയുമുണ്ട്. കെ.സി. ജയിംസും ശിഷ്യൻ കെ.സി. നിഥിനുമാണ് പരിശീലകർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.