ഗുരു ബഹ്റൈനിൽ, ശിഷ്യ പാലക്കാട്ട്

തൃശൂർ: പത്താം ക്ലാസ് വരെ വിദ്യ വിശ്വനാഥ് പഠിച്ചത് ബഹ്റൈനിലാണ്. ഒന്നാം ക്ലാസ് മുതൽ സുമ ഉണ്ണികൃഷ്ണ​െൻറ ശിക്ഷണത്തിൽ സംഗീത പഠനം. പ്ലസ് ടു തലം മുതൽ കേരളത്തിലേക്ക് വാസം മാറ്റിയെങ്കിലും സംഗീത പഠനം നിർത്തിയില്ല. വീഡിയോ കോളിലൂടെ ഗുരുനാഥയിൽനിന്ന് പരിശീലനം നേടിക്കൊണ്ടിരുന്നു. സംഗീതത്തിലേക്കുള്ള താൽപര്യം വിദ്യയെ പാലക്കാട് ചെമ്പൈ സംഗീത കോളജിലെത്തിച്ചു. ബി.എ വായ്പാട്ട് വിഷയമായെടുത്തെങ്കിലും ഇൻറർസോൺ കലോത്സവത്തിനെത്താൻ മൂന്നു വർഷം കാത്തിരിക്കേണ്ടി വന്നു. കോളജിലെ ക്രമം അനുസരിച്ച് ഇത്തവണയാണ് അവസരം ലഭിച്ചത്. കിട്ടിയ അവസരം വിദ്യ പാഴാക്കിയില്ല. ഷൺമുഖപ്രിയ രാഗത്തിൽ 'പരമപുരുഷകൃതി...'ശാസ്ത്രീയ സംഗീതത്തിൽ ഒന്നാമതെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.