കെ. ശ്രീനിവാസ റാവു കരിപ്പൂർ ഡയറക്​ടറായി ചുമതലയേറ്റു

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവള ഡയറക്ടറായി എയർപോർട്ട് അതോറിറ്റി ആസ്ഥാനത്തെ എച്ച്.ആർ. വിഭാഗം ജനറൽ മാനേജറായിരുന്ന കെ. ശ്രീനിവാസ റാവു ചുമതലയേറ്റു. വെള്ളിയാഴ്ചയാണ് അദ്ദേഹം കരിപ്പൂരിലെത്തി ചുമതലയേറ്റത്. നിലവിലെ ഡയറകട്ർ ജെ.ടി. രാധാകൃഷ്ണ ഗുവാഹത്തി വിമാനത്താവളത്തിലേക്ക് സിവിൽ എൻജിനീയറിങ് വിഭാഗം ജനറൽ മാനേജറായി സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടർന്നുണ്ടായ ഒഴിവിലാണ് ഇദ്ദേഹം നിയമിതനായത്. നേരത്തെ വിശാഖപട്ടണം, ശ്രീനഗർ, ഗോവ വിമാനത്താവളങ്ങളിലെ ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇൗയിടെ നടന്ന എയർപോർട്ട് അതോറിറ്റിയുടെ 23ാമത് വാർഷികാേഘാഷത്തിൽ മികച്ച സേവനത്തിനുള്ള പുരസ്കാരം ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. വിശാഖപട്ടണം ഡയറക്ടറായിരിക്കെ രാഷ്ട്രപതിയിൽ നിന്ന് ടൂറിസം അവാർഡും കിട്ടിയിട്ടുണ്ട്. ആന്ധ്ര സ്വദേശിയായ െക.എസ്. റാവു 1990ലാണ് അതോറിറ്റിയിൽ ജോലിയിൽ പ്രേവശിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.